ന്യൂസിലാൻഡ് പേസ് ബൗളർ ലോക്കി ഫെർഗുസൺ ഈ മാസം ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ ഘട്ട മത്സരങ്ങളിൽ നിന്നും പിന്മാറി. അടുത്തിടെ ഒരു കുട്ടിയുടെ പിതാവായ ഫെർഗുസൺ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. ആദ്യ ഘട്ടത്തിന് ശേഷം ഫെർഗുസൺ പഞ്ചാബ് കിങ്സ് ടീമിനൊപ്പം ചേരുമെന്നാണ് സൂചന.കഴിഞ്ഞ സീസണിന്റെ ഫൈനലിൽ വരെയെത്തിയ പഞ്ചാബ് ടീമിനെ നയിക്കുന്നത് ഇന്ത്യൻ താരമായ ശ്രേയസ് അയ്യർ ആണ്.റിക്കി പോണ്ടിങ് മുഖ്യ പരിശീലകനായിട്ടുള്ള ടീമിൽ അർശ്ദീപ് സിംഗ് സ്റ്റോയ്‌നിസ് , ജാൻസൺ എന്നീ പ്രമുഖ താരങ്ങളുമുണ്ട്. ഈ മാസം അവസാനം ആരംഭിക്കുന്ന ടൂർണമെന്റ് മെയ് 31 നു അവസാനിക്കും.Also Read: ഡൽഹിക്ക് വലിയ തിരിച്ചടി: മിച്ചൽ സ്റ്റാർക്ക് ഐപിഎൽ 2026 ആരംഭത്തിൽ കളിക്കില്ല! നിലവിൽ പല പ്രമുഖ പേസർമാരും ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ പങ്കെടുക്കുന്നതിൽ നിന്നും വിമുഖത പ്രകടിപ്പിച്ചത് കോടികൾ മുടക്കി ഇവരെ വാങ്ങിയ ഫ്രാൻഞ്ചൈസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നേരത്തെ ഓസ്‌ട്രേലിയൻ താരങ്ങളായ സ്റ്റാർക്, എല്ലിസ്, കമ്മിൻസ്, ഹെയ്സൽവുഡ് എന്നിവരും പല കാരണങ്ങളാൽ സീസണിൽ കളിക്കുന്നതിൽ നിന്നും പൂർണ്ണമായോ ഭാഗികമായോ പിന്മാറിയിരുന്നു.The post ഐപിഎൽ 2026: ആദ്യഘട്ടത്തിലെ മത്സരങ്ങളിൽ കളിക്കില്ലെന്നു പഞ്ചാബിന്റെ വിദേശ പേസർ appeared first on Kairali News | Kairali News Live.