ആലപ്പുഴ: വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി ജി സുധാകരൻ. പ്രതികരണം തേടി വിളിക്കുമ്പോ ശത്രുക്കളെ പോലെയാണ് കാണുന്നതെന്ന് ചോദ്യത്തിനോട് പ്രതികരിക്കുമ്പോഴാണ് ജി സുധാകരൻ മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് സംസാരിച്ചത്. ആദ്യം നിങ്ങൾ അവനെ ജേണലിസം പഠിപ്പിക്കണമെന്നും സുധാകരൻ ക്ഷുഭിതനായി പറഞ്ഞു. വീട്ടിൽ അനുമതിയില്ലാതെ കയറി രഹസ്യസംഭാഷണം കേൾക്കുന്നയാളാണെന്നായിരുന്നു സുധാകരന്‍റെ വിവാദ പരാമർശം. തന്‍റെ വീട്ടിൽ കയറാൻ അനുവാദം വേണമെന്ന് ജി സുധാകരൻ പറഞ്ഞു. അനുവാദം ഇല്ലാതെ തന്‍റെ വീട്ടിൽ വരാൻ പാടില്ലെന്നും സുധാകരൻ ആവർത്തിച്ച് പറഞ്ഞു. നിങ്ങൾ വരാൻ പാടില്ലെന്ന് വനിതാമാധ്യമപ്രവർത്തകയോട് സുധാകരൻ പറയുന്നുണ്ട്. ജി സുധാകരൻ എന്ന നേതാവായതുകൊണ്ടാണ് തങ്ങൾ വരുന്നതെന്ന് മാധ്യമപ്രവർത്തകർ വിശദീകരിച്ചെങ്കിലും അത് കേൾക്കാൻ തയ്യാറാകാതെയാണ് സുധാകരൻ സംസാരിച്ചത്.Also Read- തെരഞ്ഞെടുപ്പിലെ അടിസ്ഥാന കാര്യങ്ങൾ അറിയാത്തതോ, അതോ യുഡിഎഫിനെ സഹായിക്കുന്നതോ എൻഡിഎ നിലപാട്?വിളിച്ചപ്പോൾ ഫോൺ എടുത്തില്ലല്ലോ എന്ന് വനിതാ മാധ്യമപ്രവർത്തക ചോദിച്ചപ്പോൾ എന്ത് തോന്നിവാസമാണ് നിങ്ങൾ പറയുന്നതെന്നായിരുന്നു സുധാകരന്‍റെ ചോദ്യം. മാധ്യമപ്രവർത്തകർ പച്ചക്കള്ളം പറയുന്നുവെന്നും കയർത്തുകൊണ്ട് സുധാകരൻ പറഞ്ഞു. താൻ വിളിച്ചിരുന്നുവെന്ന് മാധ്യമപ്രവർത്തക ആവർത്തിച്ചപ്പോൾ, ബാത്ത് റൂമിൽ ആയിരുന്നതുകൊണ്ട് എടുക്കാതിരുന്നതാകാമെന്ന് പറഞ്ഞ് സുധാകരൻ ന്യായീകരിക്കാൻ ശ്രമിച്ചു. വേറെ എങ്ങും പോയി ഇത്തരം ചോദ്യങ്ങൾ ചോദിക്കരുതെന്ന് മാധ്യമപ്രവർത്തകരെ സുധാകരൻ ‘താക്കീത്’ ചെയ്യുകയും ചെയ്തു.നിങ്ങള് സംസാരിക്കേണ്ടെന്നും നിങ്ങളെപ്പറ്റിയാണ് ആക്ഷേപമുള്ളതെന്നും സുധാകരൻ തട്ടിക്കയി പറഞ്ഞു. പ്രതികരണം തേടാൻ വന്നത് തൊഴിലിന്‍റെ ഭാഗമല്ലെന്നും, അഹങ്കാരത്തിന്‍റെ ഭാഗമാണെന്നും സുധാകരൻ ക്ഷുഭിതനായി പറഞ്ഞു. രാഷ്ട്രീയനേതാവാണെന്ന് കരുത് എപ്പോഴും കയറിവരാമോയെന്നും സുധാകരൻ ചോദിച്ചു.The post ‘ആദ്യം അവനെ നിങ്ങള് ജേണലിസം പഠിപ്പിക്ക്’; മാധ്യമപ്രവർത്തകരോട് തട്ടിക്കയറി ജി സുധാകരൻ appeared first on Kairali News | Kairali News Live.