അഭ്യൂഹങ്ങള്‍ക്ക് വിരാമം! മരിച്ചുവെന്ന വാർത്തകള്‍ പ്രചരിക്കുന്നതിനിടെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

Wait 5 sec.

താൻ മരിച്ചുവെന്ന വ്യാജവാർത്തകൾക്ക് വിരാമമിട്ട് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ക‍ഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഞാൻ ജീവനോടെയുണ്ടെന്നതിന് നിങ്ങളെല്ലാവരും സാക്ഷികളാണെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.നെതന്യാഹു മരിച്ചുവെന്നോ അല്ലെങ്കിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റെന്ന രീതിയിലുള്ള ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച പുറത്തുവന്ന ഒരു വീഡിയോയിൽ അദ്ദേഹത്തിന് ആറ് വിരലുകൾ ഉണ്ടെന്ന് കാണിച്ച്, അത് എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നായിരുന്നു പ്രധാന പ്രചാരണം. അദ്ദേഹം മരിച്ചുവെന്ന വാർത്തകളും ശക്തമായിരുന്നു. ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ ഈ വാർത്തകൾ വലിയ രീതിയിൽ ഏറ്റെടുത്തിരുന്നു.Netanyahu to reporters: "I'm alive and you're all witnesses" pic.twitter.com/oMdxZbukbO— Faytuks Network (@FaytuksNetwork) March 19, 2026 ALSO READ: ഇറാനെതിരെ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ആരോടും പറയില്ല; ആശങ്കയിലാഴ്ത്തി ട്രംപിൻ്റെ പ്രതികരണംവാർത്താസമ്മേളനത്തിന് മുൻപ് തന്നെ ജറുസലേമിലെ ഒരു കഫേയിൽ നിന്ന് കോഫി കുടിക്കുന്ന വീഡിയോ നെതന്യാഹു പുറത്തുവിട്ടിരുന്നു. അതിൽ തന്റെ രണ്ട് കൈകളിലും അഞ്ച് വിരലുകൾ വീതമാണുള്ളതെന്ന് അദ്ദേഹം ആംഗ്യത്തിലൂടെ വ്യക്തമാക്കിയിരുന്നു. ഇറാനെതിരെയുള്ള ‘ഓപ്പറേഷൻ റോറിംഗ് ലയൺ’ സംബന്ധിച്ച പുതിയ വിവരങ്ങളും അദ്ദേഹം വാർത്താസമ്മേളനത്തിൽ പങ്കുവെച്ചു. ഇറാൻ ഇപ്പോൾ ദുർബലമാണെന്ന് അദ്ദേഹം പറഞ്ഞു. The post അഭ്യൂഹങ്ങള്‍ക്ക് വിരാമം! മരിച്ചുവെന്ന വാർത്തകള്‍ പ്രചരിക്കുന്നതിനിടെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു appeared first on Kairali News | Kairali News Live.