മുഹമ്മദ് റിയാസ്, വി​ദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെ കഴിവ് തെളിയിച്ച വ്യക്തി;മന്ത്രിമാരെ തീരുമാനിക്കുന്നത് കൂട്ടായി ആലോചിച്ച്: മുഖ്യമന്ത്രി

Wait 5 sec.

മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ അധ്യക്ഷനായും വിദ്യാർഥി സംഘടന ഭാരവാഹിയായും കഴിവ് തെളിയിച്ചയാളാണ്. മരുമകനെന്ന നിലയിൽ യാതൊരു പരി​ഗണനയും അദ്ദേഹത്തിന് നൽകിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിൻ്റെ പൊതുപ്രവർത്തനത്തിൻ്റെ ഭാ​ഗമായാണ് അദ്ദേഹം വളർന്ന വന്നത്. മന്ത്രിമാരെ നിശ്ചയിക്കുന്നത് ഒരാൾ ഒറ്റയ്ക്കെടുക്കുന്ന തീരുമാനമല്ല. വകുപ്പുകൾ വിഭജിക്കുന്നത് പാർട്ടിയും എൽ‍ഡിഎഫും ചേർന്ന് എടുക്കുന്ന തീ‌രുമാനമാണ്. മകളുടെ ഭർത്താവായത് കൊണ്ടാണ് മുഹമ്മഹദ് റിയാസിനെ മന്ത്രിയാക്കിയതെന്ന് വാദം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷവും കേരളത്തിലെ വലത് പക്ഷമാധ്യമങ്ങളും വലിയ രീതിയിൽ മുഹമ്മദ് റിയാസിനെതിരം രം​ഗത്ത് വന്നിരുന്നു. Also read: ‘മൂന്ന് തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല;ജി സുധാകരനും ടികെ ​ഗോവിന്ദനും കാണിച്ചത് വഞ്ചന’: മുഖ്യമന്ത്രികേരളത്തി‌ൽ ദേശീയപാത ഉദ്ഘാടന വേദിയിൽ നിന്നും പൊതുമരാമത്ത് മന്ത്രിയായ മുഹമ്മദ് റിയാസിനെ മാറ്റി നിർത്തിയത് സംബന്ധിച്ച ചോദ്യത്തിന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറും മരുമകനെ വിളിക്കണമോ എന്നതടക്കമുള്ളതരത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. സ്കൂൾ പഠന കാലം മുതൽ വിദ്യാർഥി സമരപോരാട്ട രം​ഗത്ത് സജീവമായിരുന്ന മു​ഹമ്മദ് റിയാസിൻ്റെ ചരിത്രങ്ങളെല്ലാം പാടെ അവ​ഗണിച്ചു കൊണ്ടായിരുന്നു മാധ്യമങ്ങളും പ്രതിപക്ഷവും നടത്തിയ പരാമർശങ്ങൾThe post മുഹമ്മദ് റിയാസ്, വി​ദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെ കഴിവ് തെളിയിച്ച വ്യക്തി;മന്ത്രിമാരെ തീരുമാനിക്കുന്നത് കൂട്ടായി ആലോചിച്ച്: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.