തെരഞ്ഞെടുപ്പിന് സജ്ജമായി ഇടത് പക്ഷം; സ്ഥാനാർഥി പട്ടിക പൂർണം

Wait 5 sec.

കേരളത്തിലെ 140 മണ്ഡലങ്ങളിലേയ്ക്കുളള നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകം തന്നെ സിപിഐയും സിപിഐഎം-ഉം സ്ഥാനാർഥി പ്രഖ്യാപനം നടത്തി തെരഞ്ഞെടുപ്പിന്റെ പ്രാരംഭ മുന്നൊരുക്കത്തിന് തുടക്കം കുറിച്ചു. പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ ജില്ലകളിലെ സ്ഥാനാർഥികൾ ജനങ്ങളിലേക്ക് ഇറങ്ങി വരവറിയിക്കുകയും ചെയ്തതോടെ മറ്റേത് പാർട്ടിയെക്കാളും എക്കാലത്തെയും പോലെ ഇത്തവണയും ഇടത്പക്ഷം മുൻ നിരയിലേക്ക് കയറിയിരിക്കുകയാണ്. സ്വതന്ത്രർ ഉൾപ്പെടെ 86 മണ്ഡലങ്ങളിലാണ് സിപിഐഎം മത്സരിക്കുന്നത്. ഇതിൽ 75 സീറ്റുകളിൽ സിപിഐഎം സ്ഥാനാർഥികളും 11 സീറ്റുകളിൽ സിപിഐഎം-ന്റെ തന്നെ സ്വതന്ത്ര സ്ഥാനാർഥികളുമാണ് മത്സരിക്കുന്നത്. ഇന്നലെ തന്നെ സിപിഐഎം-ന്റെ 81 സീറ്റുകളിലേക്കുളള സ്ഥാനാർഥികളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മാസ്റ്റർ പ്രഖ്യാപിച്ചിരുന്നു. 12 സീറ്റുകളിലേക്കുള്ള കേരള കോൺ​ഗ്രസ് (എം)-ന്റെ സ്ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിച്ചതോടെ എൽഡിഎഫിന്റെ സ്ഥാനാർഥി പട്ടിക പൂർണമായിരിക്കുകയാണ്. പാലായിൽ ജോസ് കെ മാണി തന്നെ മത്സരിക്കും. ഇടുക്കിയിൽ റോഷി അഗസ്റ്റിനും ജനവിധി തേടും. എംഎൽഎമാരായഎൻ ജയരാജ്‌, ജോബ് മൈക്കിൾ , സെബാസ്റ്റ്യൻ കുളത്തുങ്കൽ ,പ്രമോദ് നാരായണൻ എന്നിവരും വീണ്ടും പട്ടികയിലുണ്ട്. യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ സിറിയക് ചാഴിക്കാടൻ തൊടുപുഴയിൽ നിന്നും ജനവിധി തേടും. ചാലക്കുടി ബിജു ചിറയത്ത്, പിറവം സാബു കെ ജേക്കബ്, ഇരിക്കൂർ മാത്യു കുന്നപ്പള്ളി പെരുമ്പാവൂർ ബേസിൽ പോൾ എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ . കടുത്തുരുത്തിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നിർമ്മല ജിമ്മിക്ക് അവസരം നൽകി.Also read : നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചരണ ചൂടിൽ എൽ ഡി എഫ്2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌: സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികമഞ്ചേശ്വരം – കെ.ആര്‍ ജയാനന്ദഉദുമ – അഡ്വ. സി.എച്ച്‌ കുഞ്ഞമ്പുതൃക്കരിപ്പൂര്‍ – ഡോ. വി.പി.പി മുസ്‌തഫപയ്യന്നൂര്‍ – ടി.ഐ മധുസൂദനന്‍തളിപ്പറമ്പ്‌ – പി.കെ ശ്യാമള ടീച്ചര്‍അഴീക്കോട്‌ – കെ.വി സുമേഷ്‌കല്ല്യാശ്ശേരി – എം വിജിന്‍ധര്‍മ്മടം – പിണറായി വിജയന്‍മട്ടന്നൂര്‍ – വി.കെ സനോജ്‌പേരാവൂര്‍ – കെ.കെ ശൈലജ ടീച്ചര്‍തലശ്ശേരി – കാരായി രാജന്‍മാനന്തവാടി – ഒ.ആര്‍ കേളുസുല്‍ത്താന്‍ബത്തേരി – എം.എസ്‌ വിശ്വനാഥന്‍കുറ്റിയാടി – കെ.പി കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റര്‍പേരാമ്പ്ര – ടി.പി രാമകൃഷ്‌ണന്‍ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിന്‍ദേവ്‌കൊയിലാണ്ടി – കെ ദാസന്‍കോഴിക്കോട്‌ നോര്‍ത്ത്‌ – തോട്ടത്തില്‍ രവീന്ദ്രന്‍ബേപ്പൂര്‍ – പി.എ മുഹമ്മദ്‌ റിയാസ്‌തിരുവമ്പാടി – ലിന്റോ ജോസഫ്‌പൊന്നാനി – അഡ്വ. എം.കെ സക്കീര്‍വണ്ടൂര്‍ – ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍പെരിന്തല്‍മണ്ണ – വി.പി മുഹമ്മദ്‌ ഹനീഫമങ്കട – എം.പി അലവിതൃത്താല – എം.ബി രാജേഷ്‌തരൂര്‍ – പി.പി സുമോദ്‌ആലത്തൂര്‍ – ടി.എം ശശിനെന്മാറ – കെ പ്രേമന്‍ഷൊര്‍ണ്ണൂര്‍ – പി മമ്മിക്കുട്ടിഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാര്‍കോങ്ങാട്‌ – അഡ്വ. കെ ശാന്തകുമാരിമലമ്പുഴ – എ പ്രഭാകരന്‍കുന്നംകുളം – എ.സി മൊയ്‌തീന്‍ചേലക്കര – യു.ആര്‍ പ്രദീപ്‌മണലൂര്‍ – പ്രൊഫ: സി രവീന്ദ്രനാഥ്‌ഗുരുവായൂര്‍ – എന്‍.കെ അക്‌ബര്‍പുതുക്കാട്‌ – കെ.കെ രാമചന്ദ്രന്‍ഇരിങ്ങാലക്കുട – ഡോ. ആര്‍ ബിന്ദുവടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളിഅങ്കമാലി – സാജു പോള്‍ആലുവ – അഡ്വ. എ.എം ആരിഫ്‌കുന്നത്തുനാട്‌ – പി.വി ശ്രീനിജിന്‍വൈപ്പിന്‍ – അഡ്വ. എം.ബി ഷൈനികളമശ്ശേരി – പി രാജീവ്‌തൃക്കാക്കര – അഡ്വ. പുഷ്‌പാദാസ്‌കൊച്ചി – കെ.ജെ മാക്‌സിതൃപ്പൂണിത്തുറ – കെ.എന്‍ ഉണ്ണികൃഷ്‌ണന്‍കോതമംഗലം – ആന്റണി ജോണ്‍ഉടുമ്പന്‍ചോല – കെ.കെ ജയചന്ദ്രന്‍ദേവികുളം – അഡ്വ. എ രാജഏറ്റുമാനൂര്‍ – വി.എന്‍ വാസവന്‍കോട്ടയം – അഡ്വ. കെ അനില്‍കുമാര്‍പുതുപ്പള്ളി – കെ.എം രാധാകൃഷ്‌ണന്‍അരൂര്‍ – ദലീമആലപ്പുഴ – പി.പി ചിത്തരഞ്‌ജന്‍അമ്പലപ്പുഴ – എച്ച്‌ സലാംകായംകുളം – അഡ്വ. യു പ്രതിഭചെങ്ങന്നൂര്‍ – സജി ചെറിയാന്‍മാവേലിക്കര – എം.എസ്‌ അരുണ്‍ കുമാര്‍ആറന്മുള – വീണാ ജോര്‍ജ്ജ്‌കോന്നി – അഡ്വ. കെ.യു ജനീഷ്‌കുമാര്‍കൊട്ടാരക്കര – കെ.എന്‍ ബാലഗോപാല്‍കുണ്ടറ – എസ്‌.എല്‍ സജികുമാര്‍ഇരവിപുരം – എം നൗഷാദ്‌കൊല്ലം – എസ്‌ ജയമോഹന്‍വര്‍ക്കല – അഡ്വ. വി ജോയിആറ്റിങ്ങല്‍ – ഒ.എസ്‌ അംബികവാമനപുരം – അഡ്വ. ഡി.കെ മുരളികഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍വട്ടിയൂര്‍ക്കാവ്‌ – അഡ്വ. വി.കെ പ്രശാന്ത്‌നേമം – വി ശിവന്‍കുട്ടികാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്‌അരുവിക്കര – അഡ്വ. ജി സ്റ്റീഫന്‍നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍പാറശ്ശാല – സി.കെ ഹരീന്ദ്രന്‍സ്വതന്ത്രര്‍കുന്നമംഗലം – പി.ടി.എ റഹീംതാനൂര്‍ – വി അബ്‌ദുറഹ്മാന്‍വേങ്ങര – മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കല്‍നിലമ്പൂര്‍ – യു ഷറഫലിതവനൂര്‍ – ഡോ. കെ.ടി ജലീല്‍ചവറ – ഡോ: സുജിത്‌ വിജയന്‍സിപിഐകാഞ്ഞങ്ങാട് – ഗോവിന്ദൻ പള്ളിക്കാപ്പിൽനാദാപുരം-പി വസന്തംഏറനാട് – അഡ്വ ഷഫീർ കിഴിശ്ശേരിമഞ്ചേരി – വി എം മുസ്തഫതിരൂരങ്ങാടി – അജിത് കൊളാടിപട്ടാമ്പി – മുഹമ്മദ് മുഹ്സിൻമണ്ണാർക്കാട് – മൻസിൽ അബൂബക്കർകയ്പ്പമംഗലം – കെ കെ വത്സരാജ്ഒല്ലൂർ – കെ രാജൻനാട്ടിക – ഗീതാ ഗോപിതൃശ്ശൂർ – ആലങ്കോട് ലീലാകൃഷ്ണൻകൊടുങ്ങല്ലൂർ – വി ആർ സുനിൽകുമാർപറവൂർ – ഇ ടി ടൈസൺ മാസ്റ്റർമൂവാറ്റുപുഴ – എൻ അരുൺപീരുമേട് – കെ സലിംകുമാർവൈക്കം – പി പ്രദീപ്ചേർത്തല – പി പ്രസാദ്ഹരിപ്പാട് – ടി ടി ജിസ്മോൻഅടൂർ – പ്രിജി കണ്ണൻചാത്തന്നൂർ – ആർ രാജേന്ദ്രൻപുനലൂർ – സി അജയപ്രസാദ്കരുനാഗപ്പള്ളി – അഡ്വ.എം എസ് താരചടയമംഗലം – ജെ ചിഞ്ചൂറാണിചിറയിൻകീഴ് – മനോജ് ബി എടമനനെടുമങ്ങാട് – ജി ആർ അനിൽകേരള കോൺ​ഗ്രസ് (എം)പാല – ജോസ് കെ മാണിഇടുക്കി – റോഷി അ​ഗസ്റ്റിൻകാഞ്ഞിരപ്പള്ളി – ഡോ. എൽ ജയരാജ്ചങ്ങനാശേരി – അഡ്വ. ജോബ് മൈക്കിൾപൂഞ്ഞാർ – അഡ്വ. സെബാസ്റ്റ്യൻചാലക്കുടി – അഡ്വ. ബിജു ചിറയത്ത്റാന്നി – പ്രമോദ് നാരായൺതൊടുപുഴ – സിറിയക് ചാഴിക്കാടൻപിറവം – സാബു കെ. ജേക്കബ്ഇരിക്കൂർ – മാത്യൂ കുന്നപ്പള്ളികടുത്തുരുത്തി – നിർമ്മല ജിമ്മിപെരുമ്പാവൂർ – ബേസിൽ പോൾThe post തെരഞ്ഞെടുപ്പിന് സജ്ജമായി ഇടത് പക്ഷം; സ്ഥാനാർഥി പട്ടിക പൂർണം appeared first on Kairali News | Kairali News Live.