ഡോ. വന്ദനാ ദാസ് കൊലക്കേസ്: ശിക്ഷാവിധി ഇന്ന്

Wait 5 sec.

കേരളത്തെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലക്കേസിൽ ശിക്ഷാവിധി ഇന്ന് . പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദാണ് ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുന്നത്. രാവിലെ 11 മണിയോടെ കോടതി നടപടികൾ ആരംഭിക്കും. വിധി കേൾക്കുന്നതിനായി വന്ദനയുടെ അച്ഛനും അമ്മയും രാവിലെ തന്നെ കോടതിയിൽ എത്തും.അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച് പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. സേവനമധ്യേ ഒരു ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തിയത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അതിനാൽ ദയ അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.ALSO READ : ‘യുഡിഎഫിന് ഉറപ്പുണ്ടാകും പക്ഷേ, എനിക്ക് അത്ര ഉറപ്പില്ല’; പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്ന് കെ സുധാകരൻഎന്നാൽ, പ്രതിയുടെ പ്രായവും പ്രായമായ അമ്മയെ ശുശ്രൂഷിക്കേണ്ടയാളെന്നും കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് കൊടുക്കണമെന്ന് പ്രതി ഭാഗവും വാദിച്ചു. . ഇരുഭാഗത്തിന്റെയും വാദങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.The post ഡോ. വന്ദനാ ദാസ് കൊലക്കേസ്: ശിക്ഷാവിധി ഇന്ന് appeared first on Kairali News | Kairali News Live.