ഈ മണ്ണ് മറ്റൊരു രാജ്യത്തിനെതിരായ സൈനിക നീക്കത്തിന് വിട്ടുകൊടുക്കില്ല; അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് ശ്രീലങ്ക

Wait 5 sec.

അമേരിക്കയുടെ കടന്നുകയറ്റത്തിനും മറ്റ് ​രാജ്യങ്ങൾക്ക് മേലുള്ള കടന്നാക്രമണത്തിനും എതിരെ ശക്തമായ നിലപാടെടുത്തിരിക്കുകയാണ് ശ്രീലങ്ക. യുഎസ് യുദ്ധവിമാനങ്ങൾക്കും സൈനിക കപ്പലുകൾക്കും തങ്ങളുടെ വ്യോമ-സമുദ്ര പാതകൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന വാഷിംഗ്ടണിന്റെ ആവശ്യം ശ്രീലങ്കൻ സർക്കാർ കർശനമായി നിഷേധിച്ചു. പശ്ചിമേഷ്യൻ സഘർഷം പ്രതിദിനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്ക, മേഖലയിൽ കടന്നാക്രമണം കൂടുതൽ വ്യാപിപ്പിക്കുകയാണ്. ‘സോഫ’ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലാണ് നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ‘സോഫ’ കരാർ പ്രകാരം അമേരിക്കൻ സൈനീകർക്ക് പ്രദേശത്ത് പ്രത്യേക പരിഗണനകളും സ്ഥാനവും നൽകാൻ സാധിക്കുമായിരുന്നു. എന്നാൽ ഇത് ശ്രീലങ്കയുടെ പരമാധികാരത്തിനെതിരാകുമെന്ന് തീരുമാനത്തിലാണ് ഈ നീക്കങ്ങൾക്ക് തടയിട്ടത്. Also read: ഇറാനെതിരെ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ആരോടും പറയില്ല; ആശങ്കയിലാഴ്ത്തി ട്രംപിൻ്റെ പ്രതികരണംഇന്തോ പസഫിക് മേഖലയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനായിരുന്നു ശ്രീലങ്കയുടെ സഹായം തേടുന്നതിലൂടെ അമേരിക്ക ലക്ഷ്യമിട്ടത്. എന്നാൽ അതിനെയാണ് ഇപ്പോൾ ശ്രീലങ്ക ശക്തമായി എതിർത്തിരിക്കുന്നത്. തങ്ങളുടെ മണ്ണ് മറ്റൊരു രാജ്യത്തിനെതിരായ സൈനീക നീക്കത്തിന് വിട്ട് കൊടുക്കില്ലെന്ന തീരുമാനമാണ് അനുര കുമാര ദിസനായകെ സർക്കാർ സ്വീകരിച്ചത്.The post ഈ മണ്ണ് മറ്റൊരു രാജ്യത്തിനെതിരായ സൈനിക നീക്കത്തിന് വിട്ടുകൊടുക്കില്ല; അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് ശ്രീലങ്ക appeared first on Kairali News | Kairali News Live.