ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി മേഖലയിൽ തുടരുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. വ്യാഴാഴ്ച തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. തുടർച്ചയായ ആക്രമണങ്ങൾ മിഡിൽ ഈസ്റ്റിനെ കൂടുതൽ അപകടകരമായ സംഘർഷത്തിലേക്ക് നയിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ പാലിക്കാൻ ഇറാനോട് ആവശ്യപ്പെട്ട ഖത്തർ പ്രധാനമന്ത്രി, ആക്രമണങ്ങൾ അവസാനിപ്പിക്കാനും പ്രാദേശിക സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുന്ന നയം ഉപേക്ഷിക്കാനും ആവശ്യപ്പെട്ടു.റാസ് ലഫാൻ മേഖലയിൽ നടന്ന ആക്രമണത്തെ “അട്ടിമറി നീക്കം” എന്ന് വിശേഷിപ്പിച്ച ഖത്തർ പ്രധാനമന്ത്രി, ഇറാന്റെ ആക്രമണാത്മകവും നിരുത്തരവാദപരവുമായ നയത്തിന്റെ പ്രതിഫലനമാണിതെന്ന് കുറ്റപ്പെടുത്തി. ഇറാനിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ ഖത്തർ മുമ്പ് അപലപിച്ചിരുന്നുവെങ്കിലും, ഖത്തറിനെതിരായ ഈ നടപടി നേരിട്ടുള്ള ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു.Also read : പ്രവാസികളടക്കം 350 തടവുകാർക്ക് മാപ്പ് നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങൾ അമേരിക്കൻ താൽപ്പര്യങ്ങളെയോ സൈനിക താവളങ്ങളെയോ ലക്ഷ്യമിട്ടതാണെന്ന ഇറാന്റെ അവകാശവാദങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു. ഇത്തരത്തിലുള്ള നടപടികൾ യാതൊരു വിധത്തിലും ന്യായീകരിക്കാനാകില്ലെന്നും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഊർജ്ജവിതരണം ഉറപ്പാക്കുന്ന പ്രകൃതിവാതക കേന്ദ്രത്തെയാണ് ഏറ്റവും പുതിയ ആക്രമണം ലക്ഷ്യമിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.The post മിഡിൽ ഈസ്റ്റിലെ ആക്രമണങ്ങൾ ആവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തർ പ്രധാന മന്ത്രി appeared first on Kairali News | Kairali News Live.