‘റണ്‍ബീർ ആയിരുന്നെങ്കിൽ പുകിലായേനെ’; സമൂഹമാധ്യമത്തിൽ ‘ഗ്രീൻ ഫ്ലാഗ്’ എന്ന വി‍ളിപ്പേര്, വിക്കി കൗശലിൻ്റെ മാര്യേജ് ജോക്കിനെതിരെ വ്യാപക വിമർശനം

Wait 5 sec.

ബോളിവുഡ് താരം വിക്കി കൗശൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘ഉറി’യിലെ “ഹൗ ഈസ് ദി ജോഷ്” (How’s the josh) എന്ന പ്രശസ്തമായ ഡയലോഗ് പുനരാവിഷ്കരിച്ചുകൊണ്ടാണ് താരം വേദിയിലെത്തിയത്. എന്നാൽ, വിവാഹ ജീവിതത്തെക്കുറിച്ച് താരം പിന്നീട് നടത്തിയ ചില തമാശകള്‍ ഇപ്പോള്‍ സമൂഹമാധ്യമത്തിൽ വിമർശനങ്ങള്‍ക്ക് വ‍ഴിവെച്ചിരിക്കുകയാണ്. വേദിയിൽ വെച്ച് നവവരനെ അഭിസംബോധന ചെയ്ത വിക്കി, ബാച്ചിലർമാരുടെ ആവേശം എപ്പോഴും ഉയർന്നു നിൽക്കുമെന്നും എന്നാൽ വിവാഹിതരായവരുടെ ആവേശം വർഷങ്ങൾ കഴിയുന്തോറും വിമാനം തകർന്നുവീഴുന്നതുപോലെ താഴേക്ക് പോകുമെന്ന് തമാശയായി പറഞ്ഞു. ഈ പരാമർശത്തിന് പിന്നാലെ തൻ്റെ കൈകൾ കൊണ്ട് വിമാനം തകരുന്നതുപോലെയുള്ള ആംഗ്യവും കാണിച്ചു.ALSO READ: ‘മട്ടാഞ്ചേരി മാഫിയ’ എത്തുന്നു; മമ്മൂട്ടിക്കൊപ്പം നസ്ലെനും ആസിഫ് അലിയും, ടൈറ്റിൽ പോസ്റ്റർ പുറത്ത്വിക്കിയുടെ ഈ പരാമർശത്തിനെതിരെ സമൂഹമാധ്യമത്തിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. 2026ലും ഇത്തരത്തിലുള്ള പഴഞ്ചൻ “മാര്യേജ് ജോക്കുകള്‍” ആവശ്യമാണോ എന്നാണ് പലരും ചോദിക്കുന്നത്. ഇക്കാര്യം രൺബീർ കപൂറാണ് പറഞ്ഞിരുന്നതെങ്കിൽ, അയാൾ എത്ര മോശം ഭർത്താവാണെന്ന് കാണിച്ച് ഇൻസ്റ്റാഗ്രാമിലും എക്സിലും വലിയ പ്രതിഷേധം ഉണ്ടാകുമായിരുന്നുവെന്നുള്ള കമൻ്റുകളാണ് ഇപ്പോള്‍ ഉയരുന്നത്. ഇത്തരം തമാശകൾ സ്ത്രീവിരുദ്ധമാണെന്നും 2016-ൽ തന്നെ നിർത്തേണ്ടിയിരുന്ന കാര്യങ്ങളാണെന്നും ചിലർ അഭിപ്രായപ്പെട്ടു.The post ‘റണ്‍ബീർ ആയിരുന്നെങ്കിൽ പുകിലായേനെ’; സമൂഹമാധ്യമത്തിൽ ‘ഗ്രീൻ ഫ്ലാഗ്’ എന്ന വി‍ളിപ്പേര്, വിക്കി കൗശലിൻ്റെ മാര്യേജ് ജോക്കിനെതിരെ വ്യാപക വിമർശനം appeared first on Kairali News | Kairali News Live.