തെരെഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ഗുരുവായൂർ എൻ.ഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ. കടുത്ത വർഗീയതയും, മതവും പറയുന്ന വീഡിയോസാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിച്ചു. അരനൂറ്റാണ്ടായി ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ലെന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ വിവാദ പരാമർശം. അതേസമയം ഗോപാലകൃഷ്ണനെതിരെ സിപിഐഎം തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.മതം പറഞ്ഞ് വോട്ട് പിടിക്കുന്നത് ബിജെപിയുടേയും സംഘപരിവാറിൻ്റേയും പൊതു സ്വഭാവമാണ്. എന്നാൽ ബി.ഗോപാലകൃഷ്ണൻ കേരള സമൂഹത്തിന് നിരക്കാത്ത രീതിയിലുള്ള വർഗീയതയാണ് പറഞ്ഞത്. ഗുരുവായൂർ ക്ഷേത്ര പരിസരം പശ്ചാത്തലമാക്കിയാണ് വർഗീയത പറയുന്ന വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.ഇടതനും വലതനും ഹിന്ദു സമൂഹത്തിൽ നിന്നുള്ള സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നില്ല എന്നും പറയുന്നു. മലപ്പുറത്ത് സംവരണ മണ്ഡലം ഒഴികെ ഒരിടത്തും ഹിന്ദുക്കളെ സ്ഥാനാർത്ഥിയാക്കുന്നില്ല എന്നും വീഡിയോയിൽ പറയുന്നുണ്ട്. ഗോപാലകൃഷ്ണൻ ഫെയ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് ഇതിനോടകം നിരവധി പേരാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. വിവാദ പരാമർശത്തിനെതിരെ സിപിഐഎം ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്.The post ഇതൊക്കെ ശ്രദ്ധിക്കണ്ടേ…!തെരെഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ഗുരുവായൂർ എൻ.ഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ appeared first on Kairali News | Kairali News Live.