പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്ന് കെ സുധാകരൻ. പ്രമുഖ മാധ്യമചാനലിന് നൽകിയ അഭിമുഖത്തിലാണ് കെ സുധാകരൻ തന്റെ അഭിപ്രായം പ്രകടമാക്കിയത്.‘യുഡിഎഫിന് ഉറപ്പുണ്ടാകും പക്ഷേ, എനിക്ക് അത്ര ഉറപ്പില്ല…’. പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരില്ലെന്ന് പറയാൻ മാത്രമുള്ള ഉറപ്പ് തന്റെ കൈയിൽ ഇല്ലെന്നാണ് സുധാകരൻ വ്യക്തമാക്കിയത്. യുഡിഎഫ് ആ ഉറപ്പാണല്ലോ പങ്കുവെയ്ക്കുന്നത് എന്ന ചോദ്യത്തിന് അവർക്കുണ്ടാകും എനിക്കില്ല എന്നായിരുന്നു സുധാകരന്റെ ഉത്തരം.അർഹത ഉണ്ടായിട്ടും തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടു എന്ന നീരസവും സുധാകരൻ അഭിമുഖത്തിൽ പങ്കുവെച്ചു. പാർട്ടി സീറ്റ് നൽകിയില്ലെങ്കിൽ കെ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അങ്ങനൊരു തീരുമാനം ഉണ്ടായിരുന്നില്ല എന്നാണ് സുധാകരൻ ഇപ്പോൾ പറയുന്നത്.Also read: ഈ മണ്ണ് മറ്റൊരു രാജ്യത്തിനെതിരായ സൈനിക നീക്കത്തിന് വിട്ടുകൊടുക്കില്ല; അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് ശ്രീലങ്കആഗ്രഹിച്ച് മോഹിച്ച് ഇരുന്നിട്ട് സീറ്റ് കിട്ടാതെ പോയതിലുള്ള വിഷമം ചെറുതൊന്നുമല്ല സുധാകരന് ഉള്ളത്. എങ്കിൽ തന്നെയും ഇത്തവണ ഒരു സത്യം തുറന്ന് പറയാനും മടി കാണിച്ചിട്ടില്ല. പിണറായി സർക്കാർ അധികാരത്തിൽ വരാതിരിക്കാനും മാത്രമുള്ള പിൻബലമൊന്നും ഇല്ലായെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. എന്നാൽ ഇടതുപക്ഷത്തിന്റെ തോൽവി, എന്ന ഒരു ഉറപ്പ് യുഡിഎഫ് പങ്കുവെയ്ക്കുന്നുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് അവർക്കുണ്ടാകും, എനിക്ക് ആ ഉറപ്പ് ഇല്ലാ എന്നാണ് സുധാകരന്റെ മറുപടി. പാർട്ടിയുമായുള്ള അഭിപ്രായ ഭിന്നത ഇതിൽ നിന്ന് വ്യക്തമാണ്. സീറ്റിന്റെ കാര്യത്തിൽ ഇടഞ്ഞു നിന്ന കെ സുധാകരനെ പണിപ്പെട്ട് തന്നെയാണ് പാർട്ടി കരയ്ക്കടുപ്പിച്ച് വെച്ചിരിക്കുന്നത് എന്നും ഇതിൽ നിന്ന് സ്പഷ്ടമാണ്.The post ‘യുഡിഎഫിന് ഉറപ്പുണ്ടാകും പക്ഷേ, എനിക്ക് അത്ര ഉറപ്പില്ല’; പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്ന് കെ സുധാകരൻ appeared first on Kairali News | Kairali News Live.