ഗെയ്‌ലോ റഷീദോ അല്ല; ടി 20യിലെ എക്കാലത്തെയും മികച്ച കളിക്കാരൻ ഈ ഇന്ത്യൻ താരമെന്ന് ഡിവില്ലിയേഴ്സ്

Wait 5 sec.

ലോകം കണ്ട എക്കാലത്തെയും മികച്ച ടി 20 കളിക്കാരൻ ഇന്ത്യയുടേയും മുംബൈ ഇന്ത്യൻസിന്റെയും സൂപ്പർതാരം ജസ്പ്രീത് ബുംറ ആണെന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു അഭിമുഖത്തിലാണ് ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളിൽ ഒരാളായ ഡിവില്ലിയേഴ്സ് തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. View this post on Instagram A post shared by Nikhil Uttamchandani (@nikuttam)സ്ഥിരതയാണ് ബുംറയെ മികച്ചതാക്കുന്നതെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു. “കളിയുടെ ഏത് ഘട്ടത്തിലും പന്തെറിയാനും പുതിയ പന്ത് ഉപയോഗിച്ചോ പഴയ പന്ത് ഉപയോഗിച്ചോ സമ്മർദ്ദ ഘട്ടങ്ങളിൽ വിക്കറ്റ് നേടാനുമുള്ള അദ്ദേഹത്തിന്റെ (ബുംറ ) കഴിവ്,”ബുംറയെ പുകഴ്ത്തി ഡിവില്ലിയേഴ്സ് പറഞ്ഞു. ഏത് ഘട്ടത്തിലായാലയം പന്ത് കൈയ്യിൽ കിട്ടിയാൽ കളി ജയിപ്പിച്ചു തരാൻ ബുമ്രയ്ക്ക് പറ്റുമെന്നും ഡിവില്ലിയേഴ്സ് പുകഴ്ത്തി.Also Read: രാജസ്ഥാൻ റോയൽസ് വിട്ടത് എന്തിന്? ഒടുവിൽ സത്യം വെളിപ്പെടുത്തി സഞ്ജു സാംസൺറോയൽ ചലഞ്ചേഴ്സ് ബംഗളുരുവിൽ തന്റെ സഹതാവും ടി20 ഫോർമാറ്റിൽ ഏറ്റവും വലിയ റൺ വേട്ടക്കാരനുമായ ക്രിസ് ഗെയ്ലിനെയോ ഫോർമാറ്റിൽ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ റഷീദ് ഖാന്റേയോ പേര് പറയാതെ ബുംറയെ മികച്ച കളിക്കാരനായി ഡിവില്ലിയേഴ്സ് തിരഞ്ഞെടുത്തത് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.The post ഗെയ്‌ലോ റഷീദോ അല്ല; ടി 20യിലെ എക്കാലത്തെയും മികച്ച കളിക്കാരൻ ഈ ഇന്ത്യൻ താരമെന്ന് ഡിവില്ലിയേഴ്സ് appeared first on Kairali News | Kairali News Live.