ആശ്വാസം! അമേരിക്കൻ ഡോളറിനെതിരെ മൂല്യത്തിൽ നേരിയ നേട്ടം രേഖപ്പെടുത്തി രൂപ

Wait 5 sec.

ഏറെനാളായി ഡോളറിനെതിരെ തുടർച്ചയായി നഷ്ടങ്ങൾ നേരിടുന്ന ഇന്ത്യൻ രൂപയ്ക്ക് ഇന്ന് താൽക്കാലിക ആശ്വാസം.ഇന്നലെ ഒരു ഡോളറിനെതിരെ 92.50 രൂപ എന്ന നിലയിൽ നീങ്ങിയ രൂപ ഇന്ന് 92.40 എന്ന നിലയിലേക്ക് കരുത്താർജിച്ചിട്ടുണ്ട്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡോളറിനെതിരെ തളർച്ച രേഖപ്പെടുത്തിയ രൂപ ഇന്ന് ചെറിയ നിലയിൽ ശക്തിപ്പെട്ടത് വിപണിയിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടരുന്നതിനിടയിൽ ക്രൂഡ് ഓയിൽ വില വർധനവിൽ ഇന്ന് താൽക്കാലികമായെങ്കിലും ശമനം ഉണ്ടായത് ആണ് രൂപയ്ക്ക് രക്ഷയായത്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ഏകപക്ഷീയമായ കടന്നാക്രമണമാണ് നിലവിൽ പശ്ചിമേഷ്യയെ സംഘർഷഭൂമിയാക്കിയത്.Also Read: പതുങ്ങിയത് കുതിക്കാൻ തന്നെ; സ്വർണവിലയിൽ ഇന്ന് കൂടിയത് എത്രയെന്ന് അറിയണ്ടേ ?എന്നാൽ ക്രൂഡ് വിലയുടെ കുതിപ്പും സംഘർഷങ്ങളിൽ അയവില്ലാത്തതും ഇന്ത്യയിൽ നിന്നും ഉള്ള വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങലും രൂപയെ ഇനിയും ദുര്ബലമാക്കുമോ എന്ന ആശങ്ക വിപണിയിൽ നിലനിൽക്കുന്നുണ്ട്.പശ്ചിമേശ്യയിലെ സംഘർഷങ്ങളിൽ ഉടൻ അയവുണ്ടാകാൻ സാധ്യത കാണുന്നില്ലെന്നത് രൂപയെ ഡോളറിനെതിരെ കൂടുതൽ ദുര്ബലമാക്കിയാൽ അത് ഇന്ത്യയുടെ ഇറക്കുമതിയെയും സാരമായി ബാധിക്കാൻ ഇടയുണ്ട്.The post ആശ്വാസം! അമേരിക്കൻ ഡോളറിനെതിരെ മൂല്യത്തിൽ നേരിയ നേട്ടം രേഖപ്പെടുത്തി രൂപ appeared first on Kairali News | Kairali News Live.