കെ-ടെറ്റ്: മാർച്ച് 21 വരെ അപേക്ഷിക്കാം

Wait 5 sec.

കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പുതിയ ഉത്തരവ് പ്രകാരം കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 21 വരെയാക്കി. ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരമുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട തീയതിയാണ് നീട്ടിയത്. മാർച്ച് 16 വരെ യായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അതാണ് 21 വരെ ഇപ്പോൾ നീട്ടിയിരിക്കുന്നത്. കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഇതിലൂടെ അവസരം ഉണ്ടാകും.Also read: സംസ്ഥാനത്തെ എല്ലാ സർക്കാർ, എയിഡഡ് ആർട്സ് & സയൻസ് കോളേജുകളിലും അടുത്ത അധ്യയനവർഷം മുതൽ പുതുതലമുറ കോഴ്സുകൾ പുതിയ ഉത്തരവ് പ്രകാരം, നിലവിൽ ജോലി ചെയ്യുന്ന സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ പ്രമോഷൻ ലഭിക്കേണ്ട അധ്യാപകർക്ക് കൂടി കെ-ടെറ്റ് പരീക്ഷ എഴുതാവുന്നതാണ്. ഇതിനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാൻ അവസരം ഉണ്ട്. അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചവർക്കു കാൻഡിഡേറ്റ് ലോഗിൻ വഴി തിരുത്താനും അവസരമുണ്ട്.English summary: The date to apply for the K-TET exam has been extended. According to the new order, the date to apply for the K-TET exam has been extended to March 21.The post കെ-ടെറ്റ്: മാർച്ച് 21 വരെ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.