ചാത്തന്നൂരിൽ സീറ്റ് തിരിച്ചെടുത്ത കോൺഗ്രസ് നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഫോർവേർഡ് ബ്ലോക്ക് നേതൃത്വം. കോൺഗ്രസിൽ പോരും തർക്കങ്ങളും ശക്തമാകുകയാണ്. കൊല്ലം സീറ്റായിരുന്നു പാർട്ടിയുടെ ലക്ഷ്യം. ചാത്തന്നൂർ നൽകുകയും പിന്നീട് അത് തിരികെ വാങ്ങുകയും ചെയ്തത് തങ്ങളെ അപമാനിക്കാനാണെന്നാണ് നേതാക്കൾ ഇപ്പോൾ പറയുന്നത്.Also read: ‘ജനനായകൻ കണ്ണൂരിൽ ഇറങ്ങുന്നു’; പിണറായി വിജയന്റെ റോഡ് ഷോ ഇന്ന്നിയമസഭയിൽ ദേവരാജൻ വേണമെന്ന് കോൺഗ്രസിന് ആഗ്രഹമുണ്ടെങ്കിൽ ഉറപ്പുള്ള സീറ്റ് തരുമായിരുന്നല്ലോ എന്നാണ് ഫോർവേർഡ് ബ്ലോക്കിന്റെ ചോദ്യം. സീറ്റ് നിഷേധിച്ചതുകൊണ്ട് അപമാനിക്കപ്പെട്ടു. അതുകൊണ്ടുതന്നെ ജി. ദേവരാജൻ ദില്ലിയിലെത്തി രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചേക്കും. കേരളത്തിൽ ഉറപ്പുള്ള ഒരു നിയമസഭാ സീറ്റ് നൽകുന്നില്ലെങ്കിൽ രാജ്യസഭാ സീറ്റ് നൽകണമെന്നതാണ് ഇപ്പോഴുള്ള അവരുടെ ആവശ്യം.English Summary: Forward Bloc leaders strongly oppose Congress reclaiming the Chathannoor seat. Internal party conflicts are rising, with leaders calling the move humiliating, as their original target was the Kollam seat.The post സീറ്റ് തിരിച്ചെടുത്ത കോൺഗ്രസ് നടപടി; കടുത്ത അതൃപ്തി രേഖപ്പെടുത്തി ഫോർവേർഡ് ബ്ലോക്ക് നേതൃത്വം appeared first on Kairali News | Kairali News Live.