തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീപിടുത്തം. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റി. തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമെന്നാണ് സംശയം. ഈ ബ്ലോക്കിൽ നിരവധി രോഗികളുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.അതേസമയം, തീപിടുത്തം നിയന്ത്രണ വിധേയമായെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. തീയണക്കാനായി വിവിധയിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ ആശുപത്രിയിലെത്തി. രക്ഷാപ്രവർത്തനം തുടരുന്നു.