ഉമ്മൻ ചാണ്ടിയുടെ മരുമകൻ വര്‍ഗീസ് ജോര്‍ജ് കൊടുങ്ങലൂരിൽ ട്വൻ്റി 20 സ്ഥാനാർത്ഥി

Wait 5 sec.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരുമകൻ കൊടുങ്ങലൂർ മണ്ഡലത്തിൽ ട്വൻ്റി 20 സ്ഥാനാർത്ഥിയാകും. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവായ വര്‍ഗീസ് ജോര്‍ജാണ് മത്സരത്തിന് ഇറങ്ങുന്നത്. എന്‍ ഡി എയുടെ സഖ്യകക്ഷിയായി മാറിയ ശേഷമുള്ള ട്വിന്റി 20യുടെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്.Also read: ബിജെപിക്ക് നില ​ഗുരുതരം ! പോര് മുറുകുന്നു: തന്നെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം രാജീവ് ചന്ദ്രശേഖറിനില്ലെന്ന് നോബിൾ മാത്യു2021ല്‍ തന്നെ വര്‍ഗീസ് ജോര്‍ജ് ട്വിന്റി 20 അംഗത്വം എടുത്തിരുന്നു. നേരത്തെ ട്വിന്റി 20 ഉപദേശ സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റാണ്. അതേസമയം, സീറ്റിനായി എൻ ഡി എ യിൽ പിടിവലി തുടരുകയാണ്. അവസാന നിമിഷം സീറ്റിനായി ഘടകക്ഷികൾ പിടിമുറുക്കുകയാണ്.English summary: Former Chief Minister Oommen Chandy’s son-in-law will be the Twenty20 candidate in the Kodungalur constituency. Varghese George, the husband of Oommen Chandy’s daughter Marya Oommen, is contesting the contest.The post ഉമ്മൻ ചാണ്ടിയുടെ മരുമകൻ വര്‍ഗീസ് ജോര്‍ജ് കൊടുങ്ങലൂരിൽ ട്വൻ്റി 20 സ്ഥാനാർത്ഥി appeared first on Kairali News | Kairali News Live.