ഐപിഎൽ 2026 സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് വിടാനുള്ള തീരുമാനത്തിന്റെ കാരണം വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. നേരത്തെ ഒരു ദശാബ്ദത്തിലേറെ താൻ പ്രതിനിധീകരിച്ച രാജസ്ഥാൻ റോയൽസിനെ വിട്ടു സഞ്ജു ചെന്നൈയിലേക്ക് ചേക്കേറിയത് ഒരുപാട് അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു.VIDEO | Thiruvananthapuram, Kerala: “This is the first time I will play against Rajasthan Royals, but I don't let emotions rule me on the field. I left Rajasthan Royals because I felt my time in the team was over. Even if we come up against them now, I will play my best cricket,”… pic.twitter.com/yhzyONME20— Press Trust of India (@PTI_News) March 16, 2026 എന്നാൽ ജയ്‌പൂർ ആസ്ഥാനമായുള്ള ടീമിനൊപ്പമുള്ള തന്റെ സമയം അവസാനിച്ചുവെന്ന് തോന്നിയത് കൊണ്ടാണ് താൻ ടീം വിട്ടതെന്ന് രാജസ്ഥാൻ റോയൽസ് മുൻ നായകൻ കൂടിയായ സഞ്ജു പറഞ്ഞു. രാജസ്ഥാൻ തനിക്കു ഒരു ടീം മാത്രമല്ല, ക്രിക്കറ്റ് യാത്രയിൽ വലിയ പങ്ക് വഹിച്ച കുടുംബം പോലെയാണെന്നാണ് താരം പറഞ്ഞത്.Also Read: “സഞ്ജുവിന്റെ ഐപിഎൽ പ്രകടനത്തിനായി കാത്തിരിക്കുന്നു”: മുഖ്യമന്ത്രി പിണറായി വിജയൻ “താൻ രാജസ്ഥാൻ വിട്ടത് വ്യക്തിപരമായും കരിയറുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങളാലാണ്. ടീമിനോട് തനിക്ക് വലിയ നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പുതിയ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി പാഡണിയുന്ന സഞ്ജു, പുതിയ സീസണിൽ പുതിയ വെല്ലുവിളികൾ നേരിടാൻ താൻ തയ്യാറാണെന്നും വ്യക്തമാക്കി.The post രാജസ്ഥാൻ റോയൽസ് വിട്ടത് എന്തിന്? ഒടുവിൽ സത്യം വെളിപ്പെടുത്തി സഞ്ജു സാംസൺ appeared first on Kairali News | Kairali News Live.