ഇന്നലെയുണ്ടാക്കിയ നേട്ടങ്ങൾക്ക് പിന്നാലെ ഇന്നും നേട്ടം കൊയ്ത് ഓഹരിസൂചികകൾ. പ്രധാന സൂചികയായ നിഫ്റ്റി ഏകദേശം 40 പോയിന്റ് ഇടിഞ്ഞ ശേഷം ഇപ്പോൾ 70 പോയിന്റുയർന്ന് 23,482.25 പോയിന്റിൽ വ്യാപാരം തുടരുന്നു. അതേസമയം സെൻസെക്സ് 200 ലേറെ പോയിന്റുകൾ ഉയർന്ന് 75,711.61 പോയിന്റിൽ വ്യാപാരം നടത്തുന്നു. ആഗോളതലത്തിൽ പ്രധാന ഓഹരി സൂചികകൾ, പ്രത്യേകിച്ച് ഏഷ്യൻ സൂചികകൾ നേട്ടമുണ്ടാക്കിയത് നിക്ഷേപകരുടെ ആവേശം വർധിപ്പിച്ചിട്ടുണ്ട്.എന്നാൽ ചില പ്രധാന മേഖലകളും കമ്പനികളും നഷ്ടത്തിൽ തുടരുന്നത് നിക്ഷേപകരിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പ്രധാനമായും നിഫ്റ്റി ബാങ്ക് സൂചികയുംഐടി ഓഹരികലും വൻ സമ്മർദ്ദത്തിൽ തുടരുന്നത് ശ്രദ്ധേയമാണ്. വിപ്രോ , എച്സിഎൽ ടെക് , ഇൻഫോസിസ് എന്നിവയാണ് ഇന്നത്തെ വ്യാപാരത്തിൽ പ്രധാനമായും നഷ്ടം നേരിട്ടത്.Also Read: നഷ്ടപരമ്പരയ്ക്ക് വിരാമം; നേട്ടം കൊയ്ത് നിഫ്റ്റിയും സെൻസെക്‌സുംവരുന്ന മണിക്കൂറുകളിൽ വിപണിയുടെ ദിശ നിർണ്ണയിക്കാക്കുന്നതിൽ ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ നിർണായക ഘടകമായിരിക്കും.ഓഹരികളിൽ റിലയൻസ് ഇൻഡസ്ട്രീസ് , സൺ ഫർമാ , ടാറ്റ മോട്ടോർസ് തുടങ്ങിയവയുടെ നീക്കങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കും.The post നേട്ടം കൊയ്ത് നിഫ്റ്റിയും സെൻസെക്‌സും; ആശങ്കയായി ഐടി ബാങ്കിങ് മേഖലകൾ appeared first on Kairali News | Kairali News Live.