ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ ട്വന്റി 20 സ്ഥാനാര്‍ഥി

Wait 5 sec.

തൃശൂര്‍| മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 സ്ഥാനാര്‍ഥിയാകും. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവാണ് വര്‍ഗീസ് ജോര്‍ജ്. കൊടുങ്ങല്ലൂരിലാണ് വര്‍ഗീസ് ജോര്‍ജ് മത്സരിക്കുക. 2021ലാണ് വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 അംഗത്വമെടുത്തത്. നേരത്തെ ട്വന്റി 20 ഉപദേശ സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റാണ്.