സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിച്ചെന്ന വാർത്തകൾ ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ വ്യക്തമാക്കി. തനിക്കായി പ്രത്യേകമായൊരു ചർച്ച നടന്നിട്ടില്ലെന്നും, ആരും വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.”ഒരു ചർച്ചയും ഇല്ലപ്പാ. ആരാ നിങ്ങളോട് ഇത് പറഞ്ഞത്?. ഒരു ചർച്ചയ്ക്കും ആരും വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല. അതുകൊണ്ട് ആരും വിളിച്ചിട്ടില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.അതേസമയം സ്ഥാനാർത്ഥി നിർണയത്തിൽ അസന്തോഷമുണ്ടോയെന്ന ചോദ്യങ്ങൾക്കും സുധാകരൻ വ്യക്തമായ മറുപടി നൽകിയില്ല.“നിലയും വിലയുമില്ല” എന്ന പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോഴും അദ്ദേഹം വിശദീകരണം നൽകാതെ ചിരിയോടെ മറികടന്നു. രാവിലെ തന്നെ സുധാകരൻ ഡൽഹിയിലെത്തിയിരുന്നു.The post “നമുക്ക് നിലയും വിലയുമില്ല”; ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിച്ചെന്ന വാർത്തകൾ തള്ളി കെ സുധാകരൻ appeared first on ഇവാർത്ത | Evartha.