മാധ്യമങ്ങളെ അടിച്ചമർത്തുന്ന മോ​ദി ഭരണകാലവും കേരള മുഖ്യമന്ത്രിയുടെ തുറന്ന സമീപനവും; ചർച്ചയായി ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Wait 5 sec.

കഴിഞ്ഞ 12 വർഷക്കാലമായി ഇന്ത്യ കാണുന്നത് മാധ്യമപ്രവർത്തകരെ അടുത്തടുപ്പിക്കാത്ത ഒരു പ്രധാനമന്ത്രിയെയാണ്. ചോദ്യങ്ങളെ ഭയക്കുന്ന, വിമർശനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഒരു ഇരുണ്ടകാലത്തിന് രാജ്യം സാക്ഷിയാകുമ്പോൾ എങ്ങനെയാകണം ഒരു രാഷ്ട്രീയ പ്രവർത്തകനെന്നും, എങ്ങനെയാകണം ഒരു മുഖ്യമന്ത്രിയെന്നും കാണിച്ചു തരുന്ന ഒരു വ്യക്തിയുണ്ട് ഇങ്ങ് കേരളത്തിൽ, പ്രബുദ്ധരായ ഒരു കൂട്ടം ജനങ്ങളുടെ ക്യാപ്റ്റനായ മുഖ്യമന്ത്രി പിണറായി വിജയൻ. നരേന്ദ്ര മോദി കൊടുത്ത ഏതാനും ഇന്റവ്യൂകൾ പോലും കോലേകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങൾക്ക് വ്യക്തമായി പ്ലാൻ ചെയ്ത ഉത്തരങ്ങൾ നൽകുന്ന രീതിയാണുണ്ടായിട്ടുള്ളത്. ഇതിന് തീർത്തും വിപരീതമായാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ പത്ത് വർഷക്കാലമായി ചെയ്തു പോരുന്നത്. വിമർശനങ്ങളും തുടർച്ചയായ മാധ്യമ വേട്ടകൾ പോലും നേരിടേണ്ടി വന്നപ്പോഴും ഏതൊരു മീഡിയയ്ക്ക് മുന്നിലും യഥേഷ്ടം ചോദ്യങ്ങൾ ചോദിക്കാൻ അദ്ദേഹം ഇരുന്ന് കൊടുക്കാറുണ്ട്. നരേന്ദ്ര മോദിയുടെ സ്വാതന്ത്രം ഹനിക്കുന്ന ഭരണരീതിയും മാധ്യമപ്പേടിയും ഒപ്പം ലോകത്തിന് തന്നെ മാതൃകാപരമായി മുന്നേറുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ജനസമ്പർക്ക രീതിയും ചൂണ്ടിക്കാണിച്ച് കൊണ്ടുള്ള ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.Also read : “Democracy dies in darkness” -ജനാധിപത്യം ഇരുട്ടിൽ മരിക്കുന്നു – വാഷിംഗ്ടണ് പോസ്റ്റിന്റെ ടാഗ് ലൈനാണ്. ജഫ് ബിസോസ് എന്ന ശതകോടീശ്വരൻ ഈ പത്രം ഏറ്റെടുത്തിട്ടും ടാഗ് ലൈനിൽ മാറ്റം വരുത്തിയില്ല.ഭരണാധികാരികളും ഭരണസംവിധാനങ്ങളും സുതാര്യമാകുമ്പോഴാണ് ജനാധിപത്യം അർത്ഥപൂർണ്ണമാകുന്നത്. വെളിച്ചം വീശേണ്ട പരമപ്രധാനമായ ദൌത്യമാണ് മാധ്യമങ്ങൾക്കുള്ളത്. എന്നാൽ, ഇന്ത്യൻ മാധ്യമ മേഖല നരേന്ദ്രമോദിയുടെ ഗർവ്വിനും ആശയത്തിനും പരിപൂർണ്ണമായി കീഴടങ്ങിയതോടെ പരിമിതമായ സ്വാതന്ത്ര്യംപോലും അസ്തമയത്തിലാണ്. കഴിഞ്ഞ 12 വർഷമായി ഒരു പത്രസമ്മേളനമോ സ്വതന്ത്രമായ അഭിമുഖമോ അദ്ദേഹത്തിന്റേതായി വന്നിട്ടില്ല. ലോകചരിത്രത്തിൽത്തന്നെ ഇത് അപൂർവ്വമായിരിക്കും. ‘സെറ്റ്’ ചെയ്യപ്പെട്ട ഏതാനും അഭിമുഖങ്ങൾ മാത്രം. അതിൽ മുൻകൂട്ടി നല്കിയ ചോദ്യങ്ങൾ ഉന്നയിക്കാൻ മാത്രമായിരുന്നു അനുമതി. ക്യാമറപോലും നല്കിയത് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന്. അവസാനത്തെ ‘ഔട്ട്’, കണ്ടു തീർപ്പാക്കിയ ശേഷം മാത്രമേ അഭിമുഖക്കാർക്ക് നല്കിയുള്ളൂ.ഇനി ഇതിന്റെ Contrast, മറുവശം, ഒന്നു കാണാം. തന്നെ നിശിതമായി വിമർശിക്കുന്ന മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും യഥേഷ്ടം ചോദ്യങ്ങൾ ചോദിക്കുന്നതിന്നായി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഇരുന്നുകൊടുത്തു. ഒരു ചോദ്യത്തോടുപോലും അദ്ദേഹം അസ്കിതയോ അപ്രീതിയോ പ്രകടിപ്പിച്ചില്ല. തന്റേതായ ശൈലിയിൽ എല്ലാത്തിനും മറുപടി നല്കി. തൃപ്തിവരുന്നതു വരെ അദ്ദേഹം അവർക്കു മുന്നിൽ ഇരുന്നുകൊടുത്തു. വ്യക്തിപരവും ഭരണപരവും പാർട്ടിപരവുമായ ചോദ്യങ്ങൾ ആവോളം ഉയർന്ന ഓരോ അഭിമുഖത്തിലും അദ്ദേഹം സൃഷ്ടിപരമായാണ് പ്രതികരിച്ചത്.ഇതൊക്കെയാണെങ്കിലും, തന്നെ മർക്കടമുഷ്ടിയുടെ രസക്കൂട്ടിലൂടെ ഇവർതന്നെ കടത്തിവിടുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം . അത് ഇനിയും തുടർന്നോളൂ എന്ന് ചെറുചിരിയോടെ ചിലരോട് സൌമ്യമായി സൂചിപ്പിക്കുകയും ചെയ്തു.ഇന്ത്യയിൽ ഏതെങ്കിലും ഒരു മുഖ്യമന്ത്രി ഇതുപോലെ നൈസർഗ്ഗികമായി മാധ്യമവിചാരണയ്ക്ക് നിന്നുകൊടുത്തിട്ടുണ്ടാകില്ല. എന്തിനേറെ, മോദിയുടെ ഫാസിസത്തെ എതിർക്കുന്നു എന്നു പറയുന്ന രാഹുൽ ഗാന്ധി ഇതുപോലെ എത്ര അഭിമുഖം നല്കിയിട്ടുണ്ട്? ഒന്നെങ്കിലും പരതിപ്പിടിച്ചിരുന്നെങ്കിൽ എന്ന് ആശിക്കുന്നു..The post മാധ്യമങ്ങളെ അടിച്ചമർത്തുന്ന മോ​ദി ഭരണകാലവും കേരള മുഖ്യമന്ത്രിയുടെ തുറന്ന സമീപനവും; ചർച്ചയായി ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.