ന്യൂനപക്ഷ വിഭാ​ഗത്തെ ചേർത്തു നിർത്തി എൽഡിഎഫ്; ജമാഅത്തെ ഇസ്ലാമിയുടെ വർ​ഗീയ പ്രചാരണങ്ങൾക്ക് അവരുടെ പാളയത്തിൽ കയറി വ്യക്തമായ മറുപടി നൽകി മുഖ്യമന്ത്രി

Wait 5 sec.

മുസ്ലീങ്ങൾക്കിടയിൽ സിപിഎം വിരുദ്ധ നിലപാട് പരത്തി സർക്കാരിനും പാർട്ടിക്കുമെതിരായി തെറ്റായ സന്ദേശം നൽകുന്ന ജമാഅത്തെ ഇസ്ലാമിയ്ക്ക് വ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരിക്കുന്നത്. സംസ്ഥാന തലത്തിലും ദേശീയതലത്തിലും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടി എന്നും വ്യക്തമായ നിലപാടിലൂടെ സംരക്ഷണം ഒരുക്കിയിട്ടുള്ള പാർട്ടിയാണ് ഇടതുപക്ഷത്തിന്റേത്. എന്നിട്ടും എക്കാലവും ചേർന്നു നിൽക്കാൻ ശ്രമിക്കുന്ന ന്യൂനപക്ഷത്തെ അകറ്റാൻ ചില വർ​ഗീയ ശക്തികൾ പടകൂട്ടി ഇറങ്ങിയിട്ടുണ്ട്. മീ​ഡിയ വണിന് നൽകിയ അഭിമുഖത്തിനാണ് പാർട്ടിക്കും സർക്കാരിനുമെതിരായി നടക്കുന്ന ഈ കുപ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്. ജീവൻ കൊടുത്തും ഇടതുപക്ഷം പോരാടിയത് ഈ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണെന്ന തിരിച്ചറിവ് മുസ്ലീം വിഭാ​ഗത്തെ കൂടുതൽ പാർട്ടിയോടടുപ്പിച്ചു. എന്നാൽ ഇതിൽ അസംതൃപ്തരായ ജമാഅത്തെ ഇസ്ലാമി മുസ്ലീങ്ങളെ പാർട്ടിയിൽ നിന്നും അകറ്റാൻ പ്രവർത്തനം തുടങ്ങി, അതിനായി അവരുടെ പ്രത്യേക ബുദ്ധി കേന്ദ്രങ്ങൾ പ്രവർത്തിച്ചു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആ പ്രവർത്തനത്തിൽ ഉരുത്തിരിഞ്ഞ ബോധപൂർവ്വമായ ഒരു നരേറ്റീവാണ് എൽ‍ഡിഎഫ് ആർഎസ്എസിന് അനുകൂലമായി മാറുന്നു എന്നത്. അവരുടെ മറ്റൊരു കണ്ടെത്തലായിരുന്നു കേന്ദ്രത്തിൽ മോദി ഭരണത്തിന്റെ അതേ രീതിയാണ് കേരളത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്നത് എന്ന രീതിയിലുള്ള പ്രചരണം. Also read : ‘ഐക്യം’ തീരെയില്ലാത്ത ഈ ‘ഐക്യജനാധിപത്യ മുന്നണി’യുടെ ഒരവസ്ഥ നോക്കണേഈ രീതിയിൽ സർക്കാരിനെതിരെ വർ​ഗീയ പരാമർശം നടത്തുന്നവരെ കോൺ​ഗ്രസ് തയ്യാറാകുന്നു. സുന്നി വിഭാ​ഗം സാധാരണ ​ഗതിയിൽ ജമാഅത്തെ ഇസ്ലാമിയെ അം​ഗീകരിക്കാറില്ല. മുസ്ലീം ലീ​ഗിലെ പ്രധാന വിഭാ​ഗമാണ് സുന്നി, എന്നാൽ രാഷ്ട്രീയ താൽപര്യം കണക്കിലെടുത്ത് മുസ്ലീം ലീ​ഗ് ജമാഅത്തെ ഇസ്ലാമിയെ അം​ഗീകരിക്കാൻ തയ്യാറാകും. പൗരത്വ ഭേദ​ഗതിയുടെ വിഷയത്തിലും ഉറച്ച നിലപാട് ആദ്യം അറിയിച്ച ​​ഗവൺമെന്റാണ് കേരളത്തിലേത്, ഒപ്പം നിയമപരമായി നീങ്ങുകയും, നിയമസഭ പ്രമേയം പാസ്സാക്കുകയും ചെയ്തു. ഇതേ​ ​ഗവൺമെന്റിനെക്കുറിച്ചാണ് ന്യൂനപക്ഷത്തെ ആട്ടിയോടിക്കാൻ ശ്രമിക്കുന്നു എന്ന വ്യാപക പ്രചാരണം ഉണ്ടായത്. അതിന്റെ ഭാ​ഗമായി വീടുകൾ കയറി ഇറങ്ങിപോലും പ്രചാരണമുണ്ടായതായി മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. അതിന്റെ ഉത്ഭവ കേന്ദ്രം ജമാഅത്തെ ഇസ്ലാമിയാണെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.The post ന്യൂനപക്ഷ വിഭാ​ഗത്തെ ചേർത്തു നിർത്തി എൽഡിഎഫ്; ജമാഅത്തെ ഇസ്ലാമിയുടെ വർ​ഗീയ പ്രചാരണങ്ങൾക്ക് അവരുടെ പാളയത്തിൽ കയറി വ്യക്തമായ മറുപടി നൽകി മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.