എസ് എസ് എഫ് സംസ്ഥാന കൗണ്‍സിലിന് തുടക്കമായി

Wait 5 sec.

തൃശ്ശൂര്‍ | എസ് എസ് എഫ് സംസ്ഥാന സ്റ്റുഡന്റ്‌സ് കൗണ്‍സിലിന് തുടക്കമായി. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹിയുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് സംസ്ഥാന സെക്രട്ടറി കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍, രിസാല അപ്‌ഡേറ്റ് സി ഇ ഒ സി എന്‍ജഹ്ഫര്‍ സാദിഖ് വിഷയാവതരണം നടത്തി. പൊതു റിപോര്‍ട്ട്, ആശയ റിപോര്‍ട്ട്, സാമ്പത്തിക റിപോര്‍ട്ട്, ക്വാളിറ്റി ഡെവലപ്പ്‌മെന്റ് റിപ്പോര്‍ട്ട് അവതരണങ്ങള്‍, ചര്‍ച്ചകള്‍, സബ്മിഷന്‍, പൊതു ചര്‍ച്ച തുടങ്ങിയവ ആദ്യ ദിവസം നടന്നു.ഭാരവാഹികളായ അനസ് അമാനി അല്‍ കാമിലി പുഷ്പഗിരി, സൈഫുദ്ധീന്‍, ജാബിര്‍ നേരോത്ത് വിവിധ റിപോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ഡോ. അബൂബക്കര്‍, സ്വാബിര്‍ സഖാഫി, ഷുഹൈബ് വായാട്, കെ പി മുഹമ്മദ് അനസ് , സി എ അഹമ്മദ് റാസി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ക്യാമ്പസ്, ദഅവ, വെഫി,കലാലയം,പൊളിറ്റിക്‌സ്, സ്മൈല്‍, സ്മാര്‍ട്ട്, ഹയര്‍ സെക്കന്‍ഡറി റിപ്പോര്‍ട്ടുകളുടെ അവതരണവും ചര്‍ച്ചയും ഇന്ന് നടക്കും. ചര്‍ച്ചകള്‍ക്ക് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ നേതൃത്വം നല്‍കും. വിവിധ വിഷയത്തിലുള്ള സബ്മിഷന്‍ അവതരണതോടെ കൗണ്‍സില്‍ സമാപിക്കും.