തിരുവമ്പാടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ലിന്റോ ജോസഫ് എംഎൽഎ, ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത് പുതുപ്പാടി ഹരിത കർമസേന അംഗങ്ങൾ സമ്മാനമായി നൽകിയ ഷർട്ടും മുണ്ടും ധരിച്ച്. ഇന്നലെ വൻജനാവലിയോടൊപ്പം വരണാധികാരിയുടെ അടുത്ത് എത്തിയ ലിന്റോ ജോസഫ് എംഎൽഎ തിരുവമ്പാടി മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തെ 2021 മുതൽ പ്രതിനിധീകരിക്കുന്ന ലിന്റോ ജോസഫ് വലിയ ജനപിന്തുണയാണ് മണ്ഡലത്തിലുടനീളം തന്റെ പ്രവർത്തനം കൊണ്ട് നേടിയിരിക്കുന്നത്.അദ്ദേഹത്തിന്റെ ജനോപകാരപ്രദമായ സേവനങ്ങളെ മാനിച്ച് പുതുപ്പാടി ഹരിത കർമസേനയിലെ അംഗങ്ങൾ അദ്ദേഹത്തിന് മുണ്ടും ഷർട്ടും സമ്മാനമായി നൽകുകയായിരുന്നു. സാമാനം സ്വീകരിക്കവേ തനിക്കു വളരെ പ്രധാനപ്പെട്ട ഒരു ദിവസം ആ വസ്ത്രം താൻ ധരിക്കുമെന്ന് അദ്ദേഹം വാക്ക് നൽകിയിരുന്നു. ആ വാഗ്ദാനം പാലിച്ചുകൊണ്ടാണ് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ തന്നെ ഇതേ വസ്ത്രം ധരിച്ച് എത്തിയത്. ഹരിത കർമസേനയുടെ പ്രവർത്തനങ്ങളെ ആദരിക്കുകയും, അവരുടെ സേവനങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്ന സന്ദേശമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.The post വാക്ക് പാലിച്ചു! ഹരിത കർമസേന നൽകിയ വസ്ത്രം ധരിച്ച് നാമനിർദ്ദേശപത്രിക സമർപ്പിച്ച് ലിന്റോ ജോസഫ് എംഎൽഎ appeared first on Kairali News | Kairali News Live.