സ്ഥാനമാനങ്ങൾ ലഭിക്കാത്തതിന്റെ പേരിൽ പാർട്ടി വിട്ടുപോകുന്നവർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ സംസ്കാരം എന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല: എംഎ ബേബി

Wait 5 sec.

സി.പി.ഐ.എം വ്യക്തമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണെന്നും, ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുകയാണ് പാർട്ടിയുടെ പ്രാഥമിക കടമയെന്നും ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. രാഷ്ട്രീയവും ആശയപരവുമായ പോരാട്ടങ്ങളിൽ ഒരു ഘടകമാണ് തിരഞ്ഞെടുപ്പ് മാത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനമാനങ്ങൾ ലഭിക്കാത്തതിന്റെ പേരിൽ പാർട്ടി വിടുന്നവരെ അദ്ദേഹം വിമർശിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ സംസ്കാരം എന്താണെന്ന് ഇവർക്ക് മനസ്സിലായിട്ടില്ലെന്നും, മത്സരിക്കാൻ അവസരം ലഭിക്കാത്തതിനാൽ പാർട്ടി വിട്ട് മറ്റു പാർട്ടികളിൽ ചേർന്ന് മത്സരിക്കുന്നവർ ആശയപരമായി കമ്മ്യൂണിസ്റ്റ് നിലപാടുകൾ ഉൾക്കൊള്ളാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.പാർട്ടിയിൽ സ്ഥാനങ്ങൾ ലക്ഷ്യമിട്ട് വരുന്നവരാണ് ഇത്തരം അവസരവാദ നിലപാടുകൾ സ്വീകരിക്കുന്നതെന്നും, കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ബോധമില്ലാത്തവരാണ് ഇത്തരക്കാർ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.സ്ഥാനമാനങ്ങളല്ല, ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടുള്ള പോരാട്ടങ്ങളാണ് ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം ബഹുജന സമരങ്ങൾ ശക്തിപ്പെടുത്തി പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.The post സ്ഥാനമാനങ്ങൾ ലഭിക്കാത്തതിന്റെ പേരിൽ പാർട്ടി വിട്ടുപോകുന്നവർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ സംസ്കാരം എന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല: എംഎ ബേബി appeared first on ഇവാർത്ത | Evartha.