പാലക്കാട് നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാകുന്നതിനിടെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടിയുടെ നിലപാടുകൾ വിവാദമാകുന്നു. പാലക്കാട് സീറ്റിൽ രമേഷ് പിഷാരടിയെ സ്ഥാനാർഥിയാക്കിയത് ബിജെപിക്ക് ഗുണകരമാണെന്ന മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂറിന്റെ ആരോപണത്തിനിടയിൽ, വിവിധ വിഷയങ്ങളിലെ പിഷാരടിയുടെ നിലപാടുകളും കോൺഗ്രസ്-ബിജെപി ഒത്തുകളിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന വിമർശനം ശക്തമാകുന്നു. സ്വയം കോൺഗ്രസ് അനുഭാവിയെന്ന് വിശേഷിപ്പിക്കുന്ന പിഷാരടി, പ്രധാന വിഷയങ്ങളിൽ സംഘപരിവാറിനോട് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നതാണ് വിമർശകരുടെ ആരോപണം.പലസ്തീൻ വിഷയത്തിൽ, ഇസ്രായേലി ആക്രമണങ്ങളെ പലരും ശക്തമായി അപലപിച്ച സാഹചര്യത്തിൽ, പിഷാരടി എടുത്ത നിലപാട് പ്രത്യേക ശ്രദ്ധ നേടി. ഒരു പൊതുവേദിയിൽ സംസാരിക്കവെ, ഈ വിഷയത്തിൽ ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പലസ്തീൻ പ്രശ്നം ദീർഘകാലമായി തുടരുന്നതാണെന്നും, അതിൽ പുറത്തുനിന്നുള്ള പ്രതികരണങ്ങൾ ആവശ്യമില്ലെന്ന തരത്തിലുള്ള പരാമർശങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.അതുപോലെ, പള്ളുരുത്തിയിൽ വിദ്യാർത്ഥിനിക്ക് നേരെ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലും പിഷാരടി എടുത്ത നിലപാട് വിമർശന വിധേയമായി. വിഷയത്തിൽ സ്കൂൾ മാനേജ്മെന്റ്, രക്ഷിതാക്കൾ, പ്രദേശിക നേതാക്കൾ എന്നിവരാണ് ഇടപെടേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.Also read: “ലോക പൊലീസായി അമേരിക്ക; ഇന്ത്യയുടെ നിലപാട് നിർഭാഗ്യകരം”: മുഖ്യമന്ത്രി പിണറായി വിജയൻഇതിനൊപ്പം, ‘ദി കേരള സ്റ്റോറി’ സിനിമയെച്ചൊല്ലിയ വിവാദങ്ങളിലും പിഷാരടി തുറന്ന നിലപാട് സ്വീകരിക്കാത്തത് ശ്രദ്ധേയമായിരുന്നു. കേരള സമൂഹത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന വിമർശനങ്ങൾ ഉയർന്നിട്ടും, അതിനെതിരെ വ്യക്തമായ പ്രതികരണം അദ്ദേഹത്തിൽ നിന്നുണ്ടായില്ലെന്ന ആരോപണവും ഉയരുന്നു.ഈ സാഹചര്യത്തിൽ, പിഷാരടിയെ പോലുള്ള സ്ഥാനാർഥിയെ യുഡിഎഫ് രംഗത്തിറക്കിയത് ബിജെപിയുമായി ഉള്ള രാഷ്ട്രീയ ധാരണകളുടെ സൂചനയാണെന്ന തരത്തിലാണ് വിമർശകർ വിലയിരുത്തുന്നത്. The post പാലക്കാട് രാഷ്ട്രീയത്തിൽ ട്വിസ്റ്റ്! രമേശ് പിഷാരടിയുടെ ബിജെപി അനുകൂല നിലപാടുകൾ വീണ്ടും വൈറൽ appeared first on Kairali News | Kairali News Live.