‘ഐക്യം’ തീരെയില്ലാത്ത ഈ ‘ഐക്യജനാധിപത്യ മുന്നണി’യുടെ ഒരവസ്ഥ നോക്കണേ

Wait 5 sec.

അനവർഷാ പാലോട് തന്റെ ജില്ലയായ തിരുവനന്തപുരത്തെ കോൺ​ഗ്രസ് സ്ഥാനാർഥികളുടെ അവസ്ഥ മാത്രം ചൂണ്ടിക്കാണിക്കുമ്പോൾ തന്നെ ജനങ്ങൾക്ക് ചിരിയടക്കാൻ കഴിയുന്നില്ല. അപ്പോൾ സംസ്ഥാനം ഒട്ടാകെയുള്ള കോൺ​ഗ്രസ് സ്ഥാനാർഥികളുടെ കാര്യമെടുത്താൽ വർഷം മുഴുവൻ ജനങ്ങൾക്ക് ഓർത്ത് ചിരിക്കാനുള്ളത് കിട്ടുമെന്നത് ഉറപ്പാണ്. പാലോട് രവി കോൺ​ഗ്രസിന്റെ വാമനപുരം സ്ഥാനാർഥി കുപ്പായവും തച്ചിരിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടായി. എന്നിട്ട് ലോട്ട് വീണത് സുധീർഷാക്കും. സകലമായ ചാനലിലും കയറി ഇറങ്ങി പാർട്ടിക്ക് വേണ്ടി ന്യായികരിച്ച് നശിക്കുമ്പോഴെല്ലാം ബി ആർ എം ഷഫീറും കണ്ടത് സ്ഥാനാർഥി പട്ടികയിൽ ഒരിടമായിരുന്നു, എന്നാൽ അത് വെറും ദിവാസ്വപ്നമായിരുന്നെന്ന് വർക്കല കഹാറിന്റെ എൻട്രിയോടെ മനസ്സിലായി. വർഷങ്ങളായി കൊടി പിടിച്ചവരെ തഴഞ്ഞ് പാർട്ടിവിട്ട കോൺ​ഗ്രസിൽ ചേർന്ന ഒറ്റുകാർക്ക് പോലും സീറ്റ് നൽകിയതിന് നല്ലൊരു ഉദാഹരണമായി മാറിയത് നെടുമങ്ങാട് മണ്ഡലമാണ്. 5 മാസം മുൻപ് എത്തിയ മീനങ്കൽ കുമാറിനെയാണ് സ്ഥാനാർഥിയാക്കിയത്. തിരുവനന്തപുരം ജില്ലയിലെ 9 മണ്ഡലങ്ങളിലെ കോൺ​ഗ്രസ് സ്ഥാനാർഥികളെയും, ഒപ്പം സ്ഥാനം സ്വപ്നം കണ്ടിരുന്നവരെയും ഒരോന്നായി എടുത്ത് കാണിച്ചാണ് അൻവർഷാ പാലോട് പോസ്റ്റിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.Also read : മാധ്യമങ്ങളെ അടിച്ചമർത്തുന്ന മോ​ദി ഭരണകാലവും കേരള മുഖ്യമന്ത്രിയുടെ തുറന്ന സമീപനവും; ചർച്ചയായി ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്എന്റെ ജില്ലയായ തിരുവനന്തപുരത്തെ ഐക്യത്തിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളുടെ അവസ്ഥ നോക്കാം..1) വാമനപുരം – ഡിസിസി പ്രസിഡന്റ് ആയിരുന്ന പാലോട് രവി മത്സരിക്കാൻ കച്ച കെട്ടി കഴിഞ്ഞ 2 വർഷമായിടുള്ള പോരാട്ടത്തിനൊടുവിൽ സീറ്റ് നൽകിയത് സുധീർഷ പാലോടിന്2 ) വർക്കല – സകലമാന ചാനലിലും – പ്രസംഗ വേദിയിലും കോൺഗ്രസിന് വേണ്ടി പൊരിഞ്ഞ പോരാട്ടം നടത്തി വർക്കലയിൽ കഴിഞ്ഞ നാളുകളിൽ പ്രവർത്തിച്ചിരുന്ന BRM ഷഫീറിനെ വെട്ടി വർക്കല കഹാറിനു സീറ്റ് നൽകി3) നെടുമങ്ങാട് – 5 മാസം മുമ്പ് സിപിഐ ൽ നിന്നെത്തിയ മീനാങ്കൽ കുമാറിന് സീറ്റ് നൽകി4) അരുവിക്കര – നഗര പ്രദേശത്തു നിന്ന് പ്രവർത്തിച്ചിരുന്ന ജയ സാധ്യത ഒട്ടും ഇല്ലാത്ത മുൻ ആരോഗ്യമന്ത്രി ശിവ കുമാറിന് അരുവിക്കരയിൽ സീറ്റ് നൽകിയത് എന്തിനാണ് എന്ന് മനസിലാകുന്നേയില്ല..5) ചിറയിൻകീഴ് – പാട്ടും പാടി ജയിക്കാൻ സാധ്യത കണക്കിലെടുത്തു അങ്ങ് പാലക്കാട് നിന്ന് രമ്യ ഹരിദാസിനെ ഇങ്ങേ അറ്റത്തേക്ക് കെട്ടിയിറക്കിയതിൽ പ്രതിഷേധിച്ചു രമ്യയുടേയും കെപിസിസി പ്രസിഡന്റിന്റെയും കോലം കത്തിച്ചതും മുൻ കോൺഗ്രസ് സ്ഥാനാർഥി ബിജെപിയിൽ പോയതും ആരും അറിഞ്ഞില്ലെന്ന് തോന്നുന്നു6) നേമം – നഗരകേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്ന നുസൂർ അടക്കമുള്ളവരെ വെട്ടി ശബരിനാഥിനെ പരിഗണിച്ചതിൽ മുൻ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ആയിരുന ആളുടെ വാർത്താ സമ്മേളനം നമ്മൾ കേട്ടതല്ലേ..7 ) കഴക്കൂട്ടം – മത്സര രംഗത്തും മുഖ്യധാരാ രാഷ്ട്രീയത്തിലും ഇല്ലാത്ത ശരത് ചന്ദ്ര പ്രസാദ് നു സീറ്റ് നൽകി യുവ നേതാവും മണ്ഡലത്തിൽ സജീവ സാനിധ്യം ആയിരുന്ന J S അഖിലിനെ വെട്ടിയത് ആരും അറിഞ്ഞില്ല എന്നും കരുതരുത്8)പാറശ്ശാല- മുൻ കോൺഗ്രസ് എംഎൽഎശ്രീ.A.T.ജോർജ് സ്വതന്ത്രനായി മത്സരിക്കുന്നു.9) നെയ്യാറ്റിൻകര- മണ്ഡലത്തിൽ നിന്നും പുറത്തു നിന്നും റിട്ടയർമെൻ്റ് പ്രഖ്യാപിച്ച ശക്തൻ നാടാരെ മണ്ഡലത്തിന് അകത്തുള്ള പലരേയും അവഗണിച്ച് സ്ഥാനാർഥി ആക്കുന്നു.ബലേ ഭേഷ് … അപ്പോൾ തിരുവനന്തപുരം UDF തൂത്തു വാരുമത്രെThe post ‘ഐക്യം’ തീരെയില്ലാത്ത ഈ ‘ഐക്യജനാധിപത്യ മുന്നണി’യുടെ ഒരവസ്ഥ നോക്കണേ appeared first on Kairali News | Kairali News Live.