മലപ്പുറം | മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയതായി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.തങ്ങള്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച അജ്ഞാത ഐഡിക്കെതിരെ നടപടിയെടുക്കണമെന്ന് പോലീസില്‍ പരാതി. ഫേക്ക് ഐഡിയിലൂടെ അജ്ഞാതന്‍ ഉന്നയിച്ച വ്യാജ ആരോപണങ്ങള്‍ അതിവേഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇതിനെതിരെയാണ് മുസ്ലിം ലീഗ് പോലീസില്‍ പരാതി നല്‍കിയത്.സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാര്‍ട്ടി നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാദിഖലി തങ്ങളുടെ ഫോട്ടോ സഹിതം ആരോപണം ഉന്നയിച്ചയാള്‍ പിന്നീട് പോസ്റ്റ് പിന്‍വലിച്ചു. ഫേസ്ബുക്ക് അക്കൗണ്ടും അപ്രത്യക്ഷമായി.