തൃശ്ശൂരിൽ കോൺഗ്രസിന് തലവേദനയായി വിമതൻ; യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ജയപ്രകാശ് പൂവത്തിങ്കൽ പത്രിക നൽകി

Wait 5 sec.

തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലനെതിരെ കോൺഗ്രസിൽ നിന്ന് തന്നെ വിമത ഭീഷണി ഉയരുന്നത് മുന്നണിക്ക് തലവേദനയാകുന്നു. മുൻ കോർപ്പറേഷൻ കൗൺസിലറും സജീവ കോൺഗ്രസ് പ്രവർത്തകനുമായ ജയപ്രകാശ് പൂവത്തിങ്കൽ ആണ് പാർട്ടി തീരുമാനത്തെ വെല്ലുവിളിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കോർപ്പറേഷനിലേക്ക് മത്സരിച്ചിരുന്ന ജയപ്രകാശ്, ഇപ്പോഴും പാർട്ടിയിൽ തുടരവെയാണ് ഈ നിർണായക നീക്കം നടത്തിയത്.ALSO READ : പുനഃസംഘടനയിൽ പ്രതിഷേധം: കൊടുവള്ളി കോൺഗ്രസിൽ കൂട്ടരാജി; 21 ഭാരവാഹികൾ രാജിവെച്ചുകോൺഗ്രസ് ഒരു വിഭാഗം പ്രവർത്തകരെ നിരന്തരം അവഗണിക്കുന്നു എന്ന ആക്ഷേപമാണ് ജയപ്രകാശ് ഉന്നയിക്കുന്നത്. പാർട്ടിയിൽ ഒരു പ്രത്യേക വിഭാഗത്തിന് മാത്രം പരിഗണന ലഭിക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഇക്കാര്യത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡിസിസി അധ്യക്ഷനെ കാണാൻ ചെന്നു. രണ്ടര മണിക്കൂർ കാത്തിരുത്തിയതല്ലാതെ ചർച്ച ചെയ്യാൻ പോലും തയ്യാറായില്ലെന്നും ജയപ്രകാശ് പറഞ്ഞു.റ്റു വിഭാഗങ്ങൾക്ക് അർഹമായ പരിഗണന നൽകിയില്ലെങ്കിൽ മത്സര രംഗത്ത് തുടരുമെന്നും ജയപ്രകാശ് വ്യക്തമാക്കി.The post തൃശ്ശൂരിൽ കോൺഗ്രസിന് തലവേദനയായി വിമതൻ; യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ജയപ്രകാശ് പൂവത്തിങ്കൽ പത്രിക നൽകി appeared first on Kairali News | Kairali News Live.