പങ്കാളിയെ കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് പിടിയില്‍

Wait 5 sec.

തൃശൂര്‍ | ജീവിത പങ്കാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പോലീസ് പിടിയില്‍. തൃശൂര്‍ ചാലക്കുടി പേരാമ്പ്ര വില്ലേജ് ശാസ്താംകുന്ന് സ്വദേശി ശരത്ത് വിഷ്ണുവാണ് (34) പിടിയിലായത്.കഴിഞ്ഞ ഒന്നരവര്‍ഷമായി പങ്കാളിയായ യുവതിയോടൊത്ത് വെള്ളാംഞ്ചിറയിലുള്ള വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ശരത്ത്. കഴിഞ്ഞ ദിവസം രാത്രി 10 ഓടെ ശരത്ത് യുവതിയുടെ ദേഹത്ത് മദ്യം ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.യുവതിയിലുള്ള സംശയമാണ് ശരത്തിനെ കൊലപാതക ശ്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. യുവതിക്കെതിരെ മുമ്പും ഇയാള്‍ ദേഹോപദ്രവം നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.റെഡ് ചില്ലീസ് എന്ന പേരില്‍ ചാലക്കുടി സൗത്തില്‍ സ്പാ നടത്തിവരികയായിരുന്നു ശരത്ത്. സ്പായിലെ മുന്‍ ജീവനക്കാരിയായിരുന്നു യുവതി. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഒപ്പം താമസിപ്പിക്കുകയായിരുന്നു. യുവതിയെ കൊല്ലുമെന്നും സ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.