മലപ്പുറം | നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് താനൂരില്‍ പാര്‍ട്ടി ഘടകത്തില്‍ രൂപംകൊണ്ട വിഭാഗീയതക്ക് അറുതിവരുത്താന്‍ അനുനയ നീക്കവുമായി മുസ്‌ലിം ലീഗ്. താനൂരില്‍ തന്നെ അവഗണിച്ചതില്‍ അനിഷ്ടം പ്രകടിപ്പിച്ച മണ്ഡലം പ്രസിഡന്റ് മുത്തുകോയ തങ്ങളെ പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗമാക്കിയാണ് അനുനയ ശ്രമം.മുത്തുകോയ തങ്ങള്‍ താനൂരില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെയാണ് ലീഗ് ഇവിടെ സാരഥിയാക്കിയത്.പാര്‍ട്ടിയുമായി ഇടഞ്ഞ മുത്തുകോയ തങ്ങളുമായി ഇടതുപക്ഷം ചര്‍ച്ച നടത്തിയിരുന്നു.