അസാധ്യമെന്ന് കരുതിയ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കിയാണ് എൽഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം നോർത്ത് ലോക്കൽ വികസന സംവാദ സംഗമവും തെരഞ്ഞെടുപ്പ് കൺവെൻഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ സഹായിക്കുന്നതിന് പകരം എല്ലാ ഘട്ടത്തിലും തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. 2018-ലെ മഹാപ്രളയ കാലത്ത് കേരളത്തെ സഹായിക്കാൻ മുന്നോട്ടുവന്ന വിദേശ രാഷ്ട്രങ്ങളെപ്പോലും കേന്ദ്രം തടഞ്ഞു. കേരളം തകരട്ടെ എന്ന ചിന്തയായിരുന്നു കേന്ദ്രത്തിനെങ്കിൽ, അതിനൊപ്പം ചേർന്ന് നിൽക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം ചെയ്തതെന്ന് അദ്ദേഹം വിമർശിച്ചു.പ്രതിസന്ധി ഘട്ടങ്ങളിൽ നാടിനൊപ്പം നിൽക്കുന്നതിന് പകരം യുഡിഎഫ് എംപിമാർ പാർലമെന്റിൽ നിശബ്ദത പാലിക്കുകയായിരുന്നു. കോവിഡ് കാലത്തും സമാനമായ രീതിയിൽ ജനങ്ങളെ സഹായിക്കുന്നതിന് പകരം സർക്കാരിനെ എങ്ങനെ തകർക്കാം എന്നാലോചിക്കാനാണ് ബിജെപിയും പ്രതിപക്ഷവും സമയം കണ്ടെത്തിയത്. സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തയ്യാറായപ്പോൾ അത് തടയാൻ കോടതിയിൽ പോയവരാണ് ഇവിടുത്തെ പ്രതിപക്ഷമെന്നും അദ്ദേഹം പരിഹസിച്ചു. അതിജീവനത്തിന്റെ പാതയിൽ കേരളം ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് ഈ പ്രതിസന്ധികളെല്ലാം മറികടക്കാൻ സാധിച്ചതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ALSO READ : തൃശ്ശൂരിൽ കോൺഗ്രസിന് തലവേദനയായി വിമതൻ; യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ജയപ്രകാശ് പൂവത്തിങ്കൽ പത്രിക നൽകിവാഗ്ദാനങ്ങൾ പാലിക്കുന്ന കാര്യത്തിൽ എൽഡിഎഫ് സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണ്. 2021-ലെ പ്രകടന പത്രികയിലെ ഭൂരിഭാഗം കാര്യങ്ങളും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു. കേരളത്തെ അതിദാരിദ്ര്യ മുക്തമായ സംസ്ഥാനമാക്കി മാറ്റാൻ സാധിച്ചത് അഭിമാനകരമായ നേട്ടമാണ്. എന്നാൽ യുഡിഎഫും ബിജെപിയും കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരേ സാമ്പത്തിക നിലപാടാണ് സ്വീകരിക്കുന്നത് മുഖ്യമന്ത്രി വ്യക്തമാക്കി .The post അസാധ്യമെന്ന് കരുതിയ വികസനം എൽ ഡി എഫ് സർക്കാർ യാഥാർത്ഥ്യമാക്കി; കേന്ദ്രവും പ്രതിപക്ഷവും നാടിനെ തകർക്കാൻ ശ്രമിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.