ബെംഗളൂരു | റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇന്ത്യയിലെത്തി. ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു.7.7 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് എത്തിയത്. ജനുവരി അവസാനത്തോടെ ബാള്‍ടിക് തുറമുഖത്ത് നിന്ന് കയറ്റിയ ക്രൂഡ് ഓയിലാണ് ഇന്നലെ രാത്രിയോടെ ഇന്ത്യയിലെത്തിയത്. ചൈനയിലെ റിഴാവോ തുറമുഖത്ത് നിന്നാണ് കപ്പല്‍ യാത്ര തിരിച്ചത്.പശ്ചിമേഷ്യയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നുള്ള ഇന്ധന പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത്.