നവകേരള സൃഷ്ടിക്കായി ജനങ്ങളെ ചേർത്തുനിർത്തിക്കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി കരുത്തോടെ മുന്നേറുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വികസന പ്രവർത്തനങ്ങളെ തള്ളിപ്പറയുന്നവർക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ കനത്ത തിരിച്ചടി നൽകുമെന്നും, 110-ലധികം സീറ്റുകൾ നേടി എൽ.ഡി.എഫ് തുടർച്ചയായ മൂന്നാം ഭരണത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസന വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന പ്രതിപക്ഷത്തിന് ജനമനസ്സുകളിൽ സ്ഥാനമുണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. പാലക്കാട് ഡീൽ സംബന്ധിച്ച് സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും സതീശൻ പറയുന്നത് മുഴുവൻ നുണയാണെന്നും അദ്ദേഹം പരിഹസിച്ചു. സതീശന്റെ ഇത്തരം നുണപ്രചാരണങ്ങൾ മറുപടി പോലും അർഹിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.ALSO READ : ടി.ഐ മധുസൂദനനെതിരെ വ്യാജപ്രചാരണം: വി. കുഞ്ഞികൃഷ്ണനെതിരെ നിയമനടപടിയുമായി എൽഡിഎഫ്പടലപ്പിണക്കങ്ങളിൽ ഉലയുന്ന യു.ഡി.എഫിന് ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയമാണെന്നും, വികസനത്തിന് വോട്ട് ചെയ്യുന്ന ജനത ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിൽക്കുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.The post വികസനത്തെ തള്ളിപ്പറഞ്ഞവർക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടിയേൽക്കും ; 110 ലധികം സീറ്റുകൾ നേടി എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരും : എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.