കേരളത്തിൽ വേനൽ കനക്കുകയാണ്. ഓരോ ദിവസവും താപനില കൂടി വരികയാണ്. പകൽ മാത്രമല്ല രാത്രിയും ചൂടിന് കുറവ് ഇല്ല. പല മേഖലകളിലും ഇടയ്ക്കിടെ മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന് ശമനം ആകുന്നില്ല. ഇനി വരുന്ന ദിവസങ്ങളിൽ കേരളത്തിൽ ചൂട് കൂടുമെന്ന് തന്നെയാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യകരമായി മുന്നോട്ട് പോകുന്നതിന് നമ്മൾ എല്ലാവരും ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.വേനലിലാണ് സൂര്യാഘാതവും നിർജ്ജലീകരണവും ഒക്കെ ഉണ്ടാവുക. ഇത് ഒന്ന് ശ്രദ്ധിച്ചാൽ നമ്മുക്ക് തടയാൻ കഴിയും. വേനലിൽ എല്ലാവരും നന്നായി വെള്ളം കുടിക്കുന്നത് തന്നെയാണ് ആദ്യം ചെയ്യേണ്ട കാര്യം. ഇത് നിർജ്ജലീകരണം തടയാൻ സാധിക്കും. രണ്ടു മുതൽ മൂന്നു ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം. കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തിളപ്പിച്ചാറിയ വെള്ളം എന്നിവ കുടിക്കാം. മധുരമുള്ളതോ , സോഡ പോലുള്ള പാനീയങ്ങളോ കുടിക്കുന്നത് ഒഴുവാക്കുന്നതാണ് നല്ലത്.Also read: സൂക്ഷിക്കണം ഉപ്പിലുമുണ്ട് വ്യാജൻ തിരിച്ചറിയാൻ ഈ വഴികൾ സഹായിക്കുംനൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ വേനലിൽ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് ധരിക്കുന്നത് ഉത്തമമാണ്. രാവിലെ പതിനൊന്നു മണിമുതല്‍ ഉച്ചക്ക് മൂന്നുമണി വരെ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കാൻ ശ്രദ്ധിക്കണം.അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കണം. പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ ഉടൻ തന്നെ വൈദ്യസഹായം തേടാൻ ശ്രദ്ധിക്കണം.The post കേരളത്തിൽ ചൂട് കൂടുന്നു; സൂര്യാഘാതവും നിർജ്ജലീകരണവും ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക appeared first on Kairali News | Kairali News Live.