റോപ്പ്‌വേ തകർന്ന് വീണ് അപകടം; ഒരു മരണം, ഏഴ് പേർക്ക് പരുക്ക്, സംഭവം ഛത്തീസ്ഗഡിൽ

Wait 5 sec.

ഛത്തീസ്ഗഡിൽ റോപ്പ്‌വേ ട്രോളി തകർന്ന് വീണ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ഛത്തീസ്ഗഡിലെ റായ്പൂരിനടുത്തുള്ള മഹാസമുണ്ടിൽ ആണ് അപകടം ഉണ്ടായത്. അപകടത്തിൽ റായ്പൂർ സ്വദേശിനി ആയുഷി സത്കർ ആണ് മരിച്ചത്. 29 വയസായിരുന്നു. അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Also read: ഇത് പണിയാകും…!പ്രീമിയം പെട്രോളിൻ്റെ വിലവർധനവിന് പിന്നാലെ സാധാരണ പെട്രോളിൻ്റേയും, ഡീസലിൻ്റേയും വില വർധിക്കുന്നു ?ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. ബാഗ്ബഹ്‌റ ഖല്ലാരി മാതാ ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. കുന്നിൻ മുകളിലെ ക്ഷേത്രത്തിൽ നിന്ന് തീർഥാടകരുമായി താഴേക്ക് വരികയായിരുന്ന ട്രോളിയുടെ കേബിൾ പൊട്ടിയാണ് അപകടം ഉണ്ടയത്. Also read: “വിവാഹം കഴിക്കുന്നത് വേലക്കാരിയെയല്ല, ജീവിതപങ്കാളിയെ!”; വീട്ടുജോലിയിൽ പുരുഷനും പങ്കു വേണമെന്ന് സുപ്രീംകോടതിഅപകടസമയത്ത് എട്ട് പേരാണ് ട്രോളിയിൽ ഉണ്ടായിരുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്ര ദർശനത്തിനെത്തിയവരാണ് അപകടത്തിൽപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.The post റോപ്പ്‌വേ തകർന്ന് വീണ് അപകടം; ഒരു മരണം, ഏഴ് പേർക്ക് പരുക്ക്, സംഭവം ഛത്തീസ്ഗഡിൽ appeared first on Kairali News | Kairali News Live.