കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്ന പാർട്ടിക്കൊപ്പം നിന്ന് ഹീനമായ പ്രവർത്തിയാണ് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചെയ്തതെന്ന് എ വിജയരാഘവൻ. പാർട്ടിയെ പിന്നിൽ നിന്നും കുത്തിയവരെ നന്നായി പരാജയപ്പെടുത്തണം, കമ്മ്യൂണിസ്റ്റുകാർ പറഞ്ഞ് പറ്റിക്കുന്നവരല്ലെന്നും അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാമിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എ വിജയരാഘവൻ പറഞ്ഞു.Also read: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി; പത്ത് വർഷമായി നാട് സമാധാനപൂർണ്ണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻകമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്ന പാർട്ടിക്കൊപ്പം നിന്ന് ഹീനമായ പ്രവർത്തിയാണ് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ചെയ്തത്. ജനകീയ സ്വതന്ത്രൻ എന്ന അതിബുദ്ധിയാണ് അദ്ദേഹം ലക്ഷ്യം വെയ്ക്കുന്നതെങ്കിൽ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അത് ബോധ്യപ്പെടും. ഈ പ്രസ്ഥാനം എങ്ങനെയാണ് സമീപിച്ചതെന്ന്, നമ്മുടെ പാർട്ടിയുടെ നേതൃത്വവും അദ്ദേഹത്തെ പോയി കണ്ടപ്പോൾ അത്ര പുച്ഛത്തോടെ കൂടിയാണ് സമീപനമുണ്ടായത്.Also read: താമര വിരിയിക്കാൻ കൈകൾ; അവര് രണ്ടല്ല ഒന്നാ… ബിജെപി ക്ക് സ്ഥാനാർഥികളെ സമ്മാനിച്ച് കോൺഗ്രസ്ജി സുധാകരന് മരിക്കും വരെ എംഎൽഎ ആകണമെന്ന് ആഗ്രഹം. അത് നടക്കാത്തത് കൊണ്ട് പാർട്ടി വിട്ട ഏക ആളാണ് ജി സുധാകരൻ. അതിനൊപ്പം പാർട്ടിക്ക് നിൽക്കാൻ കഴിയില്ല. സഹതാപത്തിന്റെ ഒരു കണിക പോലും അർഹിക്കുന്നുമില്ല. മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവർത്തിയാണ് ചെയ്തതെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.The post ‘ജി സുധാകരന് മരിക്കും വരെ എംഎൽഎ ആകണമെന്നാണ് ആഗ്രഹം; അത് നടക്കാത്തത് കൊണ്ട് പാർട്ടി വിട്ട ഏക ആളാണ് ജി സുധാകരൻ’:എ വിജയരാഘവൻ appeared first on Kairali News | Kairali News Live.