ഉപ്പുമാവ് വളരെ എളുപ്പമാണ്. എന്നാൽ നല്ല ഹെൽത്തി ഉപ്പുമാവ് ഈസി ആയി ഉണ്ടാക്കിയാലോ? വെറും 10 മിനിറ്റ് മതി. എങ്ങനെ രുചികരമായ ഉപ്പുമാവ് ഉണ്ടാക്കാമെന്ന് നോക്കാം.ആവശ്യ സാധനങ്ങൾ:റവ – 1 കപ്പ്ബീറ്റ്റൂട്ട് – 1 എണ്ണം (ഗ്രേറ്റ് ചെയ്തത്)സവാള – 1 ചെറുതായി അരിഞ്ഞത്തക്കാളി – ഒന്നിന്റെ പകുതിപച്ചമുളക് – 2 എണ്ണംവറ്റല്‍മുളക് – 1 എണ്ണംഉപ്പ് – ആവശ്യത്തിന്വെളിച്ചെണ്ണ – ആവശ്യത്തിന്കറിവേപ്പില – ആവശ്യത്തിന്കടുക് – ആവശ്യത്തിന്Also read: ഇനി മുതൽ ചോറ് ബാക്കിയായാൽ കുഴപ്പമില്ല; പക്കാവടയുണ്ടാക്കാംഉണ്ടാക്കുന്ന വിധം:ആദ്യം ഒരു കടായി ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. അതിലേക്ക് സവാള, തക്കാളി, പച്ചമുളക്, ബീറ്റ്റൂട്ട് എന്നിവ ഇട്ട് നാണായി ഇളക്കി മൂപ്പിക്കുക. കുറച്ച് നേരം അടച്ച് വെച്ച് വേവിക്കുന്നതും നല്ലതാണ്. ഇനി വറുത്ത റവ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ഇളക്കുക. ഉപ്പ് ഇടാൻ മറക്കരുത് . ഉപ്പുമാവിന്റെ പാകം ആകുമ്പോൾ ഇറക്കി വെയ്ക്കാം.The post ഹെൽത്തി ആൻഡ് സിംപിൾ ഉപ്പുമാവ് ഉണ്ടാക്കിയാലോ? appeared first on Kairali News | Kairali News Live.