ഇന്ത്യയുടെ ടെക് നഗരമാണ് ബെംഗളൂരു, രാജ്യത്തിന് അകത്തും പുറത്തുമുള്ള നിരവധി പേരാണ് ബെംഗളൂരുവിൽ സ്ഥിരതാമസക്കാരായും അല്ലാതേയുമുള്ളത്. ഇതിന് പുറമെ ആഡംബര വാഹനങ്ങളുടെ കേന്ദ്രം കൂടിയാണ് ബെംഗളൂരു. രാത്രിയായാൽ ബെംഗളൂരുവിലെ നിരത്തുകളിൽ ആഡംബര വാഗനങ്ങളുടെ ചീറിപ്പാഞ്ഞുള്ള പോക്ക് സ്ഥിരം കാഴ്ചായാണ്. കഴിഞ്ഞ ദിസവം അങ്ങനെയൊരു കാഴ്ചയാണ് ബെംഗളൂരുവുൽ നിന്ന് കണ്ടത്. രാത്രിയിൽ നിരത്തിൽ മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി ലെംബോർഗിനി അഭ്യാസ പ്രകടനങ്ങൾ കാഴ്ചവെയ്ക്കുകയായിരുന്നു. എംജി റോഡിലെ അനിൽക്കുമ്പളെ സർക്കിളിലാണ് സംഭവം. കാർ റോഡിൽ ചീറപ്പാഞ്ഞ് ഡ്രിഫ്റ്റ് ചെയ്യുകയും ‘ഡോണറ്റ്’ അടിക്കുകയും ചെയ്തു. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ എതിർപ്പാണ് ജനങ്ങളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കർണാടക പൊലീസ് ഇത്തരം സംഭവത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെന്നാണ് ജനങ്ങളുടെ വിമർശനം. Also read: ഇത് പണിയാകും…!പ്രീമിയം പെട്രോളിൻ്റെ വിലവർധനവിന് പിന്നാലെ സാധാരണ പെട്രോളിൻ്റേയും, ഡീസലിൻ്റേയും വില വർധിക്കുന്നു ?പണക്കാരെ കർണാടകപ്പോലിസോ സർക്കാരോ ഒന്നും ചെയ്യുന്നില്ലെന്നും വിമർശനങ്ങളുണ്ട്. KA 05 NR 0009 എന്ന രെജിസ്റ്റർ നമ്പറിലുള്ള വാഹമനമാണ് നിയമലംഘനം നടത്തിയത്. വീഡിയോ പ്രചിരിക്കാൻ തുടങ്ങിയതോടേയും മാധ്യമ വാർത്തയായതോടേയും പൊലീസ് ഈ വാഹനത്തിനായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.Video from last night in Bengaluru. Lamborghini KA 05 NR 0009 seen repeatedly doing donuts at a public junction under a flyover while other vehicles were present, posing a safety risk.@blrcitytraffic @BlrCityPolice please look into this and take action if required. pic.twitter.com/UuOHXljE5i— CitizenReportIN (@CitizenReprt) March 21, 2026 The post ‘പണമുണ്ടായതിൻ്റെ ഹുങ്കാണോ’? ബെംഗളൂരു നിരത്തിൽ ലംബോർഗിനിയിൽ അഭ്യാസം; കൈയോടെ പൊക്കി സോഷ്യൽ മീഡിയ appeared first on Kairali News | Kairali News Live.