ഒരുവർഷത്തിൽ ഒരു മില്യൺ കണ്ടെയിനറുകൾ;വളർച്ചയുടെ ഉന്നതിയിൽ APSEZ കൊളംബോ ടെർമിനൽ

Wait 5 sec.

അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡി (APSEZ) ൻ്റെ കൊളംബോ ടെർമിനൽ ആദ്യ വർഷത്തിൽ തന്നെ ഒരു മില്യൺ കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് ലോക ശ്രദ്ധ നേടുകയാണ്. ആദ്യ വർഷം തന്നെ വേഗത്തിൽ വളർച്ച കൈവരിച്ചിരിക്കുന്നത് APSEZയുടെ ആഗോള വ്യാപ്തി വർധിച്ചുവരുന്നതിനെ അടിവരയിടുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ (IOR) വർധിച്ചു വരുന്ന ആഗോള വ്യാപാര പ്രാധാന്യവും, ബ്ലൂ ഇക്കണോമിയിൽ ഉയർന്നുവരുന്ന പങ്കും ഇത് വ്യക്തമാക്കുന്നുണ്ട്. കൊളംബോ തുറമുഖത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വേഗത്തിലുള്ള വളർച്ചയാണിത്. ഇതോടെ, ആദ്യ വർഷം തന്നെ ഈ തോതിലെത്തുന്ന ലോകത്തിലെ തിരഞ്ഞെടുത്ത ടെർമിനലുകളുടെ പട്ടികയിൽ CWIT ഉൾപ്പെട്ടു. അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ), ഇന്ത്യയുടെ കണ്ടെയ്നർ ചരക്കുകളുടെ ഏകദേശം 45 ശതമാനം കൈകാര്യം ചെയ്യുന്ന സ്ഥാപനം കൂടിയാണ്. ശ്രീലങ്കയിലെ പ്രമുഖ കോൺഗ്ലോമറേറ്റായ ജോൺ കീൽസ് ഹോൾഡിംഗ്സ് PLC, ശ്രീലങ്ക പോർട്സ് അതോറിറ്റി എന്നിവ ചേർന്നുള്ള പങ്കാളിത്തത്തിലാണ് കൊളംബോ വെസ്റ്റ് ഇന്റർനാഷണൽ ടെർമിനൽ പ്രവർത്തിക്കുന്നത്. ഏകദേശം 800 മില്യൺ ഡോളർ ചെലവിൽ നിർമിച്ച ഈ പദ്ധതി, കഴിഞ്ഞ വർഷങ്ങളിൽ ശ്രീലങ്കയിൽ നടപ്പിലാക്കിയ ഏറ്റവും വലിയ തുറമുഖ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളിൽ ഒന്നാണ്. കൊളംബോ, ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ട്രാൻഷിപ്മെന്റ് ഹബ്ബായി ഇത് മാറുന്ന സാഹചര്യത്തിലാണ് ഈ നേട്ടം. കണ്ടെയ്നർ ടെർമിനലുകൾ സാധാരണയായി പ്രവർത്തനം സ്ഥിരതയിലെത്താനും ചരക്ക് കൈകാര്യം വർധിപ്പിക്കാനും വർഷങ്ങൾ എടുക്കാറുണ്ട്. എന്നാൽ CWIT യുടെ പ്രകടനം, ഷിപ്പിംഗ് ലൈനുകളുമായുള്ള മികച്ച ഏകോപനം, ഉയർന്ന നിലവാരത്തിലുള്ള ബർത്ത് ഉൽപാദനക്ഷമത, നിലവിലുള്ള ട്രാൻഷിപ്മെന്റ് സംവിധാനത്തിന്റെ പിന്തുണ എന്നിവയുടെ ഫലമാണ്.Also read: “ഇറാനെതിരായ യുദ്ധത്തെ പിന്തുണയ്ക്കാൻ കഴിയില്ല”: രാജിവച്ച് ട്രംപിന്റെ ഉന്നത ഉദ്യോഗസ്ഥൻ വലിയ തുറമുഖങ്ങൾ ഇതിലും കൂടുതൽ ശേഷിയോടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും, അവയുടെ വികസനം ഘട്ടംഘട്ടമായാണ് സാധാരണ നടക്കുന്നത്. CWITയുടെ തുടക്കത്തിലെ വിജയം, ആഗോള ഷിപ്പിംഗ് നെറ്റ്‍വർക്കുകളിൽ കൊളംബോയുടെ പ്രാധാന്യം ഉറപ്പിക്കുന്നതാണ്. ഇതിലെ ചരക്കുകളുടെ വലിയൊരു വിഹിതം ട്രാൻഷിപ്മെന്റ് ചരക്കുകളാണ്, അതിൽ പ്രധാന പങ്ക് ഇന്ത്യയുമായി ബന്ധപ്പെട്ടതുമാണ്.The post ഒരുവർഷത്തിൽ ഒരു മില്യൺ കണ്ടെയിനറുകൾ;വളർച്ചയുടെ ഉന്നതിയിൽ APSEZ കൊളംബോ ടെർമിനൽ appeared first on Kairali News | Kairali News Live.