പറഞ്ഞ കാര്യം നടപ്പിലാക്കും, നടപ്പിലാക്കുന്നതേ പറയൂ അതാണ് എൽ ഡി എഫിന്റെ പ്രത്യേകത എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. തെരഞ്ഞെടുപ്പിന് കുറഞ്ഞ സമയം മാത്രമേ ഉള്ളൂ. ശൈലജ ടീച്ചർ മികച്ച സ്ഥാനാർത്ഥിയാണെന്നും അദ്ദേഹം പേരാവൂരിൽ പറഞ്ഞു. പേരാവൂർ നിയോജക മണ്ഡലത്തിൽ എൽ ഡി എഫ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂർ ജില്ലയിലെ നഷ്ടപ്പെട്ട മണ്ഡലങ്ങൾ തിരിച്ചു പിടിക്കേണ്ടതുണ്ട്. കഴിഞ്ഞ പത്ത് വർഷക്കാലം നിരവധി വികസന പ്രവർത്തനങ്ങളാണ് എൽ ഡി എഫ് നടത്തിയത്. അത്രയ്ക്ക് കാര്യങ്ങൾ എൽ ഡി എഫ് സർക്കാർ കേരളത്തിൽ ചെയ്തിട്ടുണ്ട്. പ്രകടന പത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എൽ ഡി എഫ് സർക്കാർ നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു .Also read: ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിലില്ല; അയോഗ്യയാകുമെന്ന് സൂചനഅമേരിക്കയുടെ കടന്നുകയറ്റമാണ് ലോകത്ത് നടക്കുന്നത്. കഴിഞ്ഞ 10 വർഷക്കാലം ഇന്ത്യയിൽ വർഗീയ കലാപം നടക്കാത്ത ഒരേയോരു സംസ്ഥാനമാണ് കേരളം. ഫലപ്രദമായ നേട്ടത്തിന് കാരണം എൽ ഡി എഫ് സർക്കാർ കേരളം ഭരിക്കുന്നത് കൊണ്ടാണ്. സാധാരണക്കാരെ മുന്നിൽ എത്തിക്കാൻ എൽ ഡി എഫ് സർക്കാർ നിലപാട് സ്വീകരിച്ചു. അതിദാരിദ്ര്യം അവസാനിപ്പിച്ച ആദ്യ സംസ്ഥാനമാണ് കേരളം. പെൻഷൻ തുക 2000 കൊടുക്കാൻ തീരുമാനിച്ചത് രണ്ടായിരത്തിൽ നിറുത്താനല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post ‘പറഞ്ഞ കാര്യം നടപ്പിലാക്കും, നടപ്പിലാക്കുന്നതേ പറയൂ അതാണ് എൽ ഡി എഫിന്റെ പ്രത്യേകത’: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.