ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിലില്ല; അയോഗ്യയാകുമെന്ന് സൂചന

Wait 5 sec.

എൻഡിഎ പെരുമ്പാവൂർ മണ്ഡലം സ്ഥാനാർത്ഥി ലക്ഷ്മിപ്രിയ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ല. ട്വന്റി ട്വന്റി സ്ഥാനാർഥിയും ചലച്ചിത്ര താരവുമായ ലക്ഷ്മിപ്രിയുടെ പേരാണ് വോട്ടൽ പട്ടികയിൽ ഇല്ലാത്തത്. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്തതിനാൽ അയോഗ്യയാകുമെന്നാണ് സൂചന. പെരുമ്പാവൂർ മണ്ഡലത്തിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ ലക്ഷ്മിപ്രിയ എത്തിയില്ല. ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് റോഡ് ഷോയിൽ എത്താതിരുന്നതെന്ന് എൻഡിഎ നേതൃത്വം പറഞ്ഞു.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ലക്ഷ്മിപ്രിയ വോട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീട് ആവശ്യമായ ചില രേഖകൾ സമർപ്പിക്കാത്തതാകാം വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് പേര് ഒഴിവാക്കപ്പെടാൻ കാരണമെന്നാണ് സംശയം. വോട്ടേഴ്സ് ലിസ്റ്റിലെ പ്രശ്നം കാരണം ലക്ഷ്മിപ്രിയയുടെ റോഡ് ഷോയും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും മാറ്റിവെച്ചു.ALSO READ: ‘സന്ദീപ് വാര്യരെ കാസർഗോഡിന് വേണ്ട, കെപിസിസി നേതൃത്വത്തെ അറിയിച്ചട്ടുണ്ട്’; അതൃപ്തി പരസ്യമാക്കി ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽകേന്ദ്രമന്ത്രി ഭൂപതിരാജു ശ്രീനിവാസ വർമ്മയായിരുന്നു ഓഫീസ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. സ്ഥാനാർത്ഥിക്ക് വ്യക്തിപരമായ ചില കാരണങ്ങളുണ്ടെന്ന് പറഞ്ഞ് പരിപാടി തൽക്കാലം മാറ്റുകയായിരുന്നു.The post ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിലില്ല; അയോഗ്യയാകുമെന്ന് സൂചന appeared first on Kairali News | Kairali News Live.