കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നടപടികൾ സ്വീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.Also read: ‘പാർട്ടിക്കുള്ളിൽ പ്രശ്നമുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ പറയണം’; കെ സുധാകരനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻരോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എച്ച് 5 എൻ 1 വകഭേദമാണ് സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിൽ ദ്രുതകർമസേനയെ ഉപയോഗിച്ച് പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും. നിലവില്‍ മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നിട്ടില്ല. എങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.English summary : The District Animal Husbandry Officer informed that precautionary measures have been taken in the wake of the confirmation of bird flu in Kozhikode district. Bird flu has been confirmed in Panangad, Olavanna, Kakkodi, Perumanna panchayats and in Nallalam in Kozhikode Corporation.The post പക്ഷിപ്പനി ; കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിർദേശം appeared first on Kairali News | Kairali News Live.