ന്യൂഡല്‍ഹി| രാജ്യത്ത് ഗാര്‍ഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിലെന്ന് വിവരം. 14.2 കിലോ സിലിണ്ടറില്‍ 10 കിലോ മാത്രം നിറയ്ക്കും. പരമാവധി ആളുകള്‍ക്ക് സിലിണ്ടര്‍ നല്‍കുന്നതിനാണ് നടപടി. ഇത്തരത്തില്‍ പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ നീക്കം. ഈ സാധ്യത പരിശോധിക്കാന്‍ കേന്ദ്രം എണ്ണ വിപണന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ഗാര്‍ഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം വില ആനുപാതികമായി ക്രമീകരിക്കും. തൂക്കം കുറച്ച സിലണ്ടറുകളില്‍ പ്രത്യേകം സ്റ്റിക്കറുകള്‍ പതിപ്പിക്കും. അടുത്ത മാസത്തോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന് കണക്കാക്കിയാണ് പുതിയ നീക്കം.