കഠിനാമായ ചൂടാണ് സമീപകാലത്തായി കേരളത്തിൽ അനുഭവപ്പെടുന്നത്. ചൂടിനെ പ്രതിരോധിക്കാൻ വെള്ളം കുടിക്കാതെ വേറെ വഴിയില്ല. പലരും ചൂടിനെ അകറ്റാൻ ശീതളപാനീയങ്ങളുടെ പിറകെ പോകാറുണ്ട്. എന്നാൽ അതിൽ നിന്നും മാറി ഒരു കരിക്ക് കുടിക്കുകയാണെങ്കിൽ അത് ആരോഗ്യത്തിന് ഏത്രയോ ഗുണം ചെയ്യുന്നതാണ്. യാത്രകളിൽ വഴിയരികിൽ വച്ചിരിക്കുന്ന കരിക്ക് വാങ്ങിക്കുടിക്കാറുള്ളവരാണ് പലരും എന്നാൽ അതിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നം കരിക്ക് വാങ്ങിയാൽ അതിൽ വെള്ളമുണ്ടാകില്ലെന്നതും അതിന് പ്രതീക്ഷിച്ചത്രയും ഗുണനിലവാരമുണ്ടാകില്ലെന്നതുമാണ്. ഇതിന് കാരണം എങ്ങനെയാണ് നല്ല കരിക്ക് തെരഞ്ഞെടുക്കേണ്ടതെന്ന് പലർക്കും അറിയാത്തതാണ്.കരിക്ക് തെരഞ്ഞെടുക്കുമ്പോൾ ആദ്യം വലുപ്പവും ഭാരവും ഒത്തു നോക്കുക. വലിപ്പത്തിന് അനുസരിച്ച ഭാരമുള്ളവായാണെങ്കിൽ മാത്രം അത് തെരഞ്ഞെടുക്കുക. അല്ലെങ്കിൽ അത് കുറച്ച് ദിവസം മുന്നേ പറിച്ച് വച്ചതിന് ശേഷം വാടിപ്പോയ കരിക്കുകളാകും. അതിൽ വെള്ളം കുറവായിരിക്കും.Also read: പപ്പായ കൊണ്ടൊരു വെറൈറ്റി സാലഡ് തയ്യാറാക്കിയാലോ ? മറ്റൊരു വഴി കുലുക്കി നോക്കുകയെന്നതാണ് ചെവിയോട് ചേർത്ത് പിടിച്ച് കുലുക്കുമ്പോൾ കുലുങ്ങുന്ന ശബ്ദം കേൾക്കുകയാണെങ്കിൽ അതിൽ വെള്ളെ കുറവാണ് എന്നാൽ ശബ്ദം ചെറുതായി മാത്രം കേൾക്കുകയാണെങ്കിൽ അതിൽ വെള്ളം നന്നായുണ്ടെന്നാണ് അർഥം. നല്ല നിറമുള്ള കരിക്കുകളാണെങ്കിലും അതും നല്ലതായിരിക്കും. ഇങ്ങനെ തെരഞ്ഞെടുക്കുയാണെങ്കിൽ കരിക്ക് കുടിച്ച് ദാഹമകറ്റാം.The post കരിക്ക് കുലുങ്ങുന്നുണ്ടോ? എങ്കിൽ അതിൽ വെള്ളമില്ല; ഇങ്ങനെ തെരഞ്ഞെടുത്താൽ നല്ല കരിക്കായിരിക്കും appeared first on Kairali News | Kairali News Live.