ബെംഗളൂരുവിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം

Wait 5 sec.

സ്വകാര്യ ബസ് അപകടത്തിൽ നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), മാഹി സ്വദേശി സക്കീർ (27), ബെംഗളൂരുവിൽ താമസിക്കുന്ന റഫീസ് (45) റഷീദ് (45) എന്നിവരാണ് മരിച്ചത്. ക‍ഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽപ്പെടുകയായിരുന്നു.ബെംഗളൂരുവിന് 70 കിലോമീറ്റർ അകലെ ചന്നപട്ടണ പുട്ടപ്പനതൊടിയിൽ പുലർച്ചെയാണ് അപകടം നടന്നത്. ഇവരുടെ മൃതദേഹങ്ങൾ ചന്നപട്ടണ പബ്ലിക് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി എട്ടുമണിയോടെ കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ പി.കെ.ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് പുലർച്ചെ 4.10ന് എക്സ്പ്രസ് ഹൈവേയിൽ അപകടത്തില്‍പ്പെട്ടത്.ALSO READ: സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, പ്രിയങ്ക ഗാന്ധി എന്നിവർക്കെതിരെ കേസ്, രേഖകള്‍ കൈമാറിഅതേസമയം, സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർക്ക് പരുക്കേറ്റു. രാമനാട്ടുകര അഴിഞ്ഞിലത്താണ് സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചുകയറിയത്. കരുമകൻകാവിന് സമീപമാണ് അപകടമുണ്ടായത്. ആദ്യ സർവീസ് ആരംഭിക്കാൻ പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്.The post ബെംഗളൂരുവിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.