മഹേന്ദ്ര സിങ് ധോണി അറുപതു വയസ്സുവരെ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് സിനിമ നടൻ ശിവകാർത്തികേയൻ. ചെന്നൈയിലെ ചേപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഫാൻ ഇവന്റിൽ വച്ച് ആണ് തമിഴ് യുവനടൻ തന്റെ ആഗ്രഹം ധോണിയോട് പറഞ്ഞത്.A CSK fan at heart, Our star SK in the house #Roar26 #WhistlePodu pic.twitter.com/Sl8aG0xmGH— Chennai Super Kings (@ChennaiIPL) March 22, 2026 വൻ കരഘോഷത്തോടെയാണ് ചെന്നൈ ആരാധകർ ശിവകാർത്തികേയന്റെ ആവശ്യത്തെ വരവേറ്റത്. എന്നാൽ ആവശ്യത്തെ ചിരിച്ചു കൊണ്ട് കേട്ട ധോണി, “ഇത് വലിയ ചലഞ്ച് ആണ്, പക്ഷേ ശ്രമിക്കാം,” എന്ന് മറുപടി നൽകി. ഇന്നലെ നടന്ന പരിപാടിയിൽ ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ ഹാൾ ഓഫ് ഫെയിം ലിസ്റ്റിലെ ആദ്യ അംഗങ്ങളായി മാത്യു ഹെയ്ഡനെയും സുരേഷ് റൈനയെയും പ്രഖ്യാപിച്ചു. Also read: ആഴ്സണലിന് വമ്പൻ ഷോക്ക്! കാരബാവോ കപ്പ് മാഞ്ചസ്റ്റർ സിറ്റിക്ക്ഇവൻറ് റോർ 2026 ആരാധക സംഗമത്തിനിടെയാണ് ചെന്നൈ സൂപ്പർ കിങ്സ് പുതിയ പ്രഖ്യാപനം നടത്തിയത്. ആറാം ഐപിഎൽ കിരീടം തേടിയിറങ്ങുന്ന ചെന്നൈ ഇതിനു മുമ്പ് പത്ത് ഐപിഎൽ ഫൈനലുകളിൽ കളിക്കുകയും 12 തവണ പ്ലേഓഫ് ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്.The post 60 വയസ്സ് വരെ കളിക്കാമോ ? ധോണിയോട് ശിവകാർത്തികേയന്റെ ചോദ്യം appeared first on Kairali News | Kairali News Live.