കേരളം നിമയസഭാ തെരഞ്ഞെടുപ്പ് ചൂടിലാണ്. സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് ദിസവങ്ങൾക്ക് ശേഷവും കോൺഗ്രസിന് മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. മുഴുവൻ അടിയും ഇടിയുമായി അവർ ഇപ്പോഴും പെടാപാടുപെടുകയാണ്. എന്നാൽ കനഗോലുവിൻ്റെ പണം വാങ്ങുന്ന കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ കോൺഗ്രസിനെ വെളുപ്പിക്കാനുള്ള നീക്കം വളരെ ശക്തിയായി നടത്തുകയാണ്. ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള ചാനലുകൾ വസ്തുതകൾ മറച്ച് വച്ച് മുന്നോട്ട് പോകുന്ന സാഹചര്യവുമുണ്ട്. അന്തിച്ചർച്ചകളിലെല്ലാം യുഡിഎഫിനെ വെളുപ്പിക്കുകയും എൽഡിഎഫിനെതിരെ തെറ്റായ പരാമർശങ്ങൾ നടത്തുകയുമാണ് ഇക്കൂട്ടരുടെ മറ്റൊരു പ്രധാന കലാപരിപാടി. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിൻ്റെ അന്തിച്ചർച്ചയിൽ ഒന്നരമണിക്കൂറിൻ്റെ വെളുപ്പിക്കൽ ചടങ്ങ് പൂർത്തിയാകുന്ന ഘട്ടത്തിലാണ് സംഭവം ആകെ തലകീഴായി തിരിഞ്ഞത്. അന്തിച്ചർച്ച നടത്തി എൽഡിഎഫിലാണ് പ്രശ്നമെന്ന പച്ചക്കള്ളം സ്ഥാപിച്ചെടുക്കുകയായിരുന്നു മാധ്യമപ്രവർത്തകനും മറ്റ് വലതുനിരീക്ഷകരും കോൺഗ്രസുകാരും. എന്നാൽ അവസാന നിമിഷം എ ജയശങ്കർ ഒരു ബോംബങ്ങ് പൊട്ടിച്ചു. എന്തൊക്കെ കുറ്റം പറഞ്ഞാലും അവസാനം കോൺഗ്രസ് എത്തിയാലാണ് യാഥാർഥ പൂരം ജനങ്ങൾക്ക് അറിയാനാവുകയെന്ന് പറഞ്ഞു. ഇപ്പൊഴേ അധികാരത്തിന് വേണ്ടി തമ്മിൽത്തല്ലുന്ന കോൺഗ്രസ് ഇനിയങ്ങോട്ട് എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്ന് കേരളത്തിൽ ആകെ ചോദ്യചിഹ്നമാണ്. ആ ഒരു സാഹചര്യത്തിലാണ് ഈ പരമാർശവും. Also read: ഇടതിനൊപ്പം! ബേപ്പൂരിൽ മുഹമ്മദ് റിയാസിനൊപ്പം പ്രചാരണത്തിന് താനുമുണ്ടാകുമെന്ന് എഴുത്തുകാരൻ പാറക്കടവ്പിന്നീടാണ് മനസിലാകുക പിണറായി ഭരണം എത്ര നല്ലതായിരുന്നെന്നും അദ്ദേഹം പറയുന്നു. കോൺഗ്രസിലെ എല്ലാ പ്രശ്നങ്ങളും ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തീർക്കുകയും ചെയ്തു. ഇതോടെ അവതാരകനും മറ്റ് വെളിപ്പിക്കൽ സംഘവും വെട്ടിലാകുകയും ചെയ്തു. കേരളത്തിലെ മാധ്യമങ്ങളും കോൺഗ്രസും ചേർന്ന് എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും വെളുക്കാതെ തന്നെ തുടരുകയാണ് കോൺഗ്രസ്. കേരളത്തിൽ ഇടതുപക്ഷ സർക്കാർ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ് കോൺഗ്രസും മാധ്യമങ്ങളും കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നതിൻ്റെ തെളിവുകൂടിയായിരിക്കുകയാണ് ഇത്. The post ഏഷ്യാനെറ്റ് ഒരു വിധം യുഡിഎഫിനെ വെളുപ്പിച്ച് വരുവായിരുന്നു; ഇപ്പൊ എല്ലാം പോയില്ലേ… appeared first on Kairali News | Kairali News Live.