മൂന്നാം ദിനവും നേട്ടം കൊയ്ത് ഓഹരിവിപണി; 77,000 പോയിന്റിനോടടുത്ത് സെൻസെക്‌സ്

Wait 5 sec.

രാജ്യത്തെ ഓഹരി വിപണികൾ തുടർച്ചയായ മൂന്നാം ദിവസവും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ആഗോളതലത്തിൽ നിലനിൽക്കുന്ന ആശങ്കകൾക്കിടയിലും വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിലുണ്ടായ ലാഭമെടുpപിന്നെയും അതിജീവിച്ചു നിഫ്റ്റിയും സെൻസെക്‌സും നേട്ടത്തിൽ അവസാനിച്ചു. നിഫ്റ്റി 200ഓളം പോയിന്റ് ഉയർന്ന് 23,778-ലും സെൻസെക്‌സ് 633 പോയിന്റ് ഉയർന്ന് 76,704-ലും ഇന്ന് ക്ലോസ് ചെയ്തു. ഇന്നലെ സെൻസെക്സ് 568 പോയിന്റ് ഉയർന്ന് 76,070.84 പോയിന്റിലും നിഫ്റ്റി 172 പോയിന്റ് നേട്ടത്തോടെ 23,581.1ലും ആണ് അവസാനിച്ചത്Also Read: ഭാ​ഗ്യശാലികൾ ‌ആരൊക്കെയാണെന്നറിയേണ്ടേ? ഇന്നത്തെ ലോട്ടറി റിസൾട്ടുകൾ ഇതാ…ബാങ്ക് നിഫ്റ്റിയും മിഡ്ക്യാപ് ഓഹാരികളും ശ്രദ്ധേയമായ മുന്നേറ്റം നടത്തിയപ്പോൾ പ്രധാന കമ്പനികളായ ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയും നേട്ടത്തിലവസാനിച്ചു. ഐടി ഓഹരികൾ നേട്ടം കൊയ്തപ്പോൾ മെറ്റൽ മേഖലയിലെ കമ്പനികൾ നഷ്ടത്തിലായി. സ്വാൻ ഡിഫൻസ് ഓഹരി റീട്ടെയിൽ ഇതര നിക്ഷേപകർക്ക് വേണ്ടി ഓഎഫ്എസ് തുറന്നതിനെ തുടർന്ന് താഴ്ന്നു. എസ്‌ബിഐ മ്യൂച്വൽ ഫണ്ട് 600 കോടി മൂല്യമുള്ള ഓഹരികൾ വാങ്ങിയതിനെ തുടർന്ന് അർബൻ കമ്പനി ഓഹരികൾ കുതിപ്പ് നടത്തി.The post മൂന്നാം ദിനവും നേട്ടം കൊയ്ത് ഓഹരിവിപണി; 77,000 പോയിന്റിനോടടുത്ത് സെൻസെക്‌സ് appeared first on Kairali News | Kairali News Live.